അമ്പലക്കാവിൽ അഞ്ചുവയസുകാരനെ കൊന്ന് ജീവനൊടുക്കി




തൃശൂർ : അമ്പലക്കാവിൽ അമ്മയും കുഞ്ഞും മരിച്ചനിലയിൽ. അഞ്ചുവയസുകാരനായ അക്ഷയജിത്തിനെ കൊലപ്പെടുത്തി അമ്മ ശിൽപ(30) ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടു മുറികളിലായാണ് ശിൽപയും ഭർത്താവും കഴിഞ്ഞിരുന്നത്. കുഞ്ഞ് ശിൽപയ്ക്കൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. രാവിലെ തട്ടിവിളിച്ചിട്ടും ശിൽപ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ശിൽപയെ തൂങ്ങിയ നിലയിൽ കണ്ടത്.ശിൽപയുടെ ഭർത്താവിന്റെയും ഭർതൃമാതാവിൻ്റെയും നിലവിളി കേട്ടെത്തിയ അയൽക്കാരാണ് വാതിൽ പൊളിച്ച് അകത്തുകയറിയത്. എന്നാൽ അപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. പേരാമംഗലം പൊലീസ് സ്‌ഥലത്ത് എത്തി തുടർ നടപടികൾ സ്വകരിച്ചു. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം