തളിപ്പറമ്പിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: തളിപ്പറമ്പിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍.പുഷ്പഗിരിയിലെ സാജ് മഹലില്‍ ടി.പി.സഞ്ജീദ് സയീദിനൊണ്(31) കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്.വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് ധര്‍മ്മശാലയില്‍ വെച്ച്കെ.എല്‍-59 ടി 4006 നമ്പര്‍ ഇസൂസു വാഹനത്തില്‍ നിന്നും മുന്‍ഭാഗത്തെ ട്രേയില്‍ സൂക്ഷിച്ച 3.6478 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, ഡാന്‍സാഫ്ടീം അംഗങ്ങള്‍ എന്നിവര്‍ കോമ്പിംഗ് ഡ്യൂട്ടിയുടെ ഭാഗമായി നടന്ന പരിശോധനയില്‍ പങ്കെടുത്തു.2024 നവംബര്‍ എട്ടിനും സഞ്ജീദ് സയീദ് എം.ഡി.എം.എയുമായി പൊലീസിന്റെ പിടിയിലായിരുന്നു.

Comments
Post a Comment