തൊഴിലുറപ്പുകാരുടെസമരത്തിന് പോയില്ല: ആദിവാസി വയോധികയുടെ കഞ്ഞി കുടി മുട്ടിച്ചതായി പരാതി

 








പേരാവൂർ : : സി.ഐ.ടി യു നിയന്ത്രിക്കുന്ന എൻ ആർ ജി വർക്കേഴ്സ് യൂനിയൻ സംഘടിപ്പിച്ച കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് പ്രതിഷേധ ധർണയിൽ പങ്കെടുത്തില്ലെന്ന പേരിൽ  പേരാവൂരിൽ ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചതായി പരാതി. കഴിഞ്ഞവ്യാഴാഴ്ച്ച രാവിലെ തൊഴിലുറപ്പ് ജോലി വെട്ടികുറച്ച കേന്ദ്രത്തിനെതിരെ നടത്തിയ സമരത്തിൽ പങ്കെടുത്തവർ മാത്രം തൊഴിലുറപ്പ് ജോലിക്ക് വന്നാൽ മതിയെന്നായിരുന്നു നിർദേശം

തൊഴിലുറപ്പ് ജോലിക്കെത്തിയ പാറങ്ങോട് ഉന്നതിയിലെ ലക്ഷ്മിയൊ ണ് മേട്രൻ തിരിച്ചയച്ചുവെന്ന പരാതി. ലക്ഷ്മിക്ക് 60 വയസ്സിന് മുകളിൽ പ്രായമുണ്ട്. അസുഖമായതിനാൽ  ജോലിക്ക് കൃത്യമായി പോയിരുന്നില്ല. സമരം നടന്ന വ്യാഴാഴ്ച്ചയും ജോലി ചെയ്തില്ല.

അതിനുശേഷം വെള്ളിയാഴ്ച്ച വീണ്ടും തൊഴിലുറപ്പ് ജോലിക്കായി ചെന്നപ്പോഴാണ് സമരത്തിൽ പങ്കെടുത്തവർ മാത്രം ജോലി ചെയ്താൽ  മതിയെന്ന് നിർദ്ദേശമുണ്ടെന്ന് സഹ തൊഴിലാളികൾഅറിയിച്ചത്.

തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയായിരുന്നു സമരം. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ

ഇ പി ജയരാജനായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. സി.പി.എംകണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേ അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തിരുന്നു. ജില്ലയിലെ പല ഭാഗത്തുനിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികളോട് പങ്കെടുക്കാൻ യൂനിയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോകാൻ കഴിയാത്തവർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നാണ് പരാതി.

 തൊഴിലുറപ്പ് ഭേദഗതിക്കെതിരായ  സമരത്തില്‍ ലക്ഷ്മി പങ്കെടുക്കാതിരുന്നത് അസുഖമായതിനാലാണെന്നാണ് ഇവർ പറയുന്നത്. മൂന്ന് ദിവസം ജോലിക്കും എത്തിയിരുന്നില്ല. പിന്നീട് ജോലിക്കായി എത്തിയപ്പോള്‍ സമരത്തില്‍ പങ്കെടുത്തവര്‍ മാത്രം പണിക്ക് വന്നാല്‍ മതിയെന്ന് ഒരു വിഭാഗം തൊഴിലാളികൾ പറയുകയായിരുന്നു. തൊഴിലാളികളെല്ലാം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അതെന്ന് തൊഴിലുറപ്പ് മേട്രനും പറഞ്ഞു. സംഭവം വിവാദമായതോടെ 41 പേര്‍ക്കുള്ള തൊഴില്‍ ദിനം മാത്രമാണ് ബാക്കിയുള്ളതെന്നും അതിനാലാണ് ലക്ഷ്മിയെ മാറ്റി നിര്‍ത്തിയതെന്തും മേട്രന്‍ മാറ്റി പറഞ്ഞു. നടപടിയില്‍ പ്രതിഷേധവുമായി ബിജെപി പേരാവൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം