യുഎസിന്‍റേത് നഗ്നമായ സാമ്രാജ്യത്വ ആക്രമണം’; വെനസ്വേലക്കെതിരായ അമേരിക്കൻ കടന്നാക്രമണത്തെ ഭീകരപ്രവർത്തനമെന്ന് അപലപിച്ച് മുഖ്യമന്ത്രി*

 



കണ്ണൂർ :വെനസ്വേലയിൽ അമേരിക്ക നടത്തിയ അധിനിവേശം നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലാറ്റിനമേരിക്കയിൽ കുതന്ത്രപരമായ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഒരു തെമ്മാടി രാജ്യം കാട്ടിക്കൂട്ടുന്ന ക്രൂരമായ പ്രവർത്തനങ്ങളാണിതെന്ന് അദ്ദേഹം അപലപിച്ചു. ഇത് ഭീകരപ്രവർത്തനത്തിന് തുല്യമാണ്.ഇത്തരം ആക്രമണങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും സഹിച്ച പാരമ്പര്യമുള്ള ലാറ്റിൻ അമേരിക്കയുടെ സമാധാനത്തിന് ഭീഷണിയാണ് യുഎസ് നടത്തിയ കടന്നാക്രമണമെന്നും മുഖ്യമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. വെനസ്വേലയ്‌ക്കെതിരായ ഈ ധിക്കാരപരമായ ആക്രമണത്തിനെതിരെയും, ആഗോള സമാധാനത്തിനെതിരായ സാമ്രാജ്യത്വ നീക്കങ്ങളെ ചെറുക്കാനും എല്ലാവരും ഐക്യത്തോടെ മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.



Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം