ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഇനി ഡിജിറ്റൽ ഇടപാടുകൾ മാത്രം

കണ്ണൂർ : ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ പണമിടപാടുകൾ പൂർണമായും ഡിജിറ്റലാകുന്നു. കറൻസി ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കും.

യുപിഐ, കാർഡ് എന്നിവ വഴി മാത്രമാകും ഇനി ഇടപാടുകൾ നടത്താനാകുക. ഫെബ്രുവരി 15 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ബെവ്‌കോ എംഡി അർഷിത അട്ടല്ലൂരി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി.

തിരക്ക് ഒഴിവാക്കാനും ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനുമാണ് ഈ നീക്കമെന്നാണ് ബെവ്‌കോ നൽകുന്ന വിശദീകരണം.




Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം