വീടു പൂട്ടിയിറങ്ങുന്നവർ ജാഗ്രതൈ :സ്വർണക്കള്ളൻമാർ ക്യൂവിലാണ്


കണ്ണൂർ : സ്വർണത്തിന് വില ഒരുകണ്ണൂർ ജില്ലയിൽ പൂട്ടിയിട്ട വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് കവർച്ച വ്യാപകമാകുന്നു. പട്ടു വത്ത് പൂട്ടിയിട്ട വീടുകുത്തി തുറന്ന് സ്വർണ കമ്മൽ കവർന്നു.വീട്ടുടമ പുറത്തേക്ക് പോകുമ്പോള്‍ മറ്റുള്ള സ്വര്‍ണാഭരണങ്ങൾ കൊണ്ടുപോയതിനാല്‍ വലിയ നഷ്ടം ഒഴിവായി.വീട്ടുകാര്‍ ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന് പേയപ്പോഴാണ് വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്.പട്ടുവം കടവിലെ കെ.എ.ഹൗസില്‍ കെ.എ. ജഷീറയുടെ വീട്ടിലാണ് മോഷണം നടന്നത്.ജഷീറയും കുടുംബവും വീട്ടിനു സമീപത്ത് നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച രാത്രി 11 മണിക്ക് വീട് പൂട്ടി പോയതായിരുന്നു.വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലു മണിക്ക് വീട്ടില്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.വീടിന്റെ മുകള്‍ നിലയിലെ കിടപ്പ് മുറിയിലെ ഷെല്‍ഫില്‍ സൂക്ഷിച്ച കാല്‍പവന്‍ സ്വര്‍ണകമ്മലാണ് മോഷണം പോയത്.രണ്ടാം നിലയിലേക്കുള്ള മുറിയുടെ വാതില്‍ പൊളിച്ച് മോഷ്ടാവ് അകത്ത് കയറി കിടപ്പ് മുറിയിലെ ഷെല്‍ഫ് തുറന്ന് വലിപ്പില്‍ നിന്നും സ്വര്‍ണ്ണമാല മോഷണം നടത്തുകയായിരുന്നു.ജഷീറ തളിപ്പറമ്പ് പോലിസില്‍ പരാതി നല്‍കി.തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി സ്ഥലത്തെത്തി പരിശോധന നടത്തി.കള്ളന്‍മാരുടെ ശല്യമുണ്ടെന്ന് മനസിലാക്കിയ വീട്ടുടമ രണ്ടാമത്തെ നിലയിലെ മുറിയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വീട് പൂട്ടി പോകുമ്പോള്‍ ബാഗില്‍ സുരക്ഷിതമായി കൊണ്ടുപോയതിനാല്‍ കൂടുതല്‍ സ്വര്‍ണം കവരാനായില്ല.താഴത്തെ നിലയിലെ മുറിയില്‍ ഒഴിഞ്ഞുപോയ കമ്മല്‍ മാത്രമേ മോഷ്ടാവിന് ലഭിച്ചുള്ളൂ. 30,000 രൂപ നഷ്ടം കണക്കാക്കുന്നു.പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.കെ.സൈഫുദ്ദീന്‍ സ്ഥലം സന്ദര്‍ശിച്ചു.പട്ടുവം പ്രദേശത്ത് കവര്‍ച്ചകള്‍ വര്‍ദ്ധിച്ച് വരുന്നതിൽ നാട്ടുകാര്‍ ഭീതിയിലാണ്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പത്തിലധികം വീടുകളില്‍ കവര്‍ച്ച നടന്നിട്ടുണ്ട്.കുന്നരു, കുഞ്ഞിമതിലകം, കൂത്താട്, പട്ടുവംകടവ്,വെളിച്ചാങ്കീല്‍ എന്നിവിടങ്ങളിലാണ് പൂട്ടിയിട്ട വീടുകളില്‍ കവര്‍ച്ചകള്‍ നടന്നത്.കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ പോലിസിന്റെ ഭാഗത്ത് നിന്നും ഊര്‍ജിത നടപടി ഉണ്ടാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.കഴിഞ്ഞ രണ്ടുമാസത്തിനിടെ കണ്ണൂർ ജില്ലയിലെ നിരവധി വീടുകളിലും കടകളിലും ആരാധനാലയങ്ങളിലുമായി നടന്നത് ഇരുപതിലധികം മോഷണങ്ങളാണ്. സ്വർണാഭരണങ്ങൾ, പണം എന്നിവയ്ക്ക് പുറമേ വിലപിടുപ്പുള്ള വസ്തുക്കൾ, ഇലക്ട്രിക്കൽ സാധനങ്ങൾ, പാത്രങ്ങൾ, മൊബൈൽ ഫോണുകൾ ഉൾപ്പെടെ മോഷണം പോയിട്ടുണ്ട് . ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും മോഷണം. വീട്ടുകാർ വീടുപൂട്ടി ബന്ധുവീടുകളിലും മറ്റും പോകുന്ന സമയങ്ങളിലാണ് മോഷ്ടാക്കാൾ എത്തുന്നത്. ഇതിൽ ചില മോഷണകേസുകളിൽ ബന്ധുക്കളും അയൽവാസികളുമെല്ലാം പ്രതികളായിട്ടുണ്ട്.വളപട്ടണത്ത്  ഇന്നലെ  ക്ഷേത്ര ഭണ്ഡാരങ്ങൾ കവർന്ന നിലയിൽ കാണപ്പെട്ടുചിറക്കൽ കാട്ടാമ്പള്ളി പുതിയ വളപ്പിൽ ക്ഷേത്ര കോമ്പൗണ്ടിൽ ശ്രീകോവിലിന് മുൻവശവും ഗുളികൻ തറക്ക് മുന്നിലുമായി സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങൾ ആണ് പൂട്ട് പൊളിച്ച് തുറന്ന് പണം കവർന്ന നിലയിൽ കണ്ടെത്തിയത്. ഈ മാസം 17 നു രാത്രിയിലും 18 ന് രാവിലെയുമാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. തുടർന്ന് ക്ഷേത്രഭാരവാഹി വള്ളുവൻ കടവിലെ പി സുനീഷ് വളപട്ടണംപോലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ജില്ലയിൽ കഴിഞ്ഞമാസം 22ന് മട്ടന്നൂർ തെരൂർ പാലയോടിൽ വീട് കുത്തി തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർച്ച നടത്തിയതാണ് ഒടുവിലത്തെ വലിയ മോഷണം. പാലയോട്ട് പൗർണമിയിൽ ടി. നാരായണന്റെ വീട്ടിലായിരുന്നു കവർച്ച. 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബംഗളൂരുവിലെ വീട്ടിൽ പോയതായിരുന്നു. 28ന് രാത്രിയിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപൊളിച്ച് കവർച്ച നടത്തിയതായി കണ്ടത്. സംഭവത്തിൽ പൊലീസ് പ്രതിയെ അറസ്റ്റുചെയ്യുകയുണ്ടായി.

 അടുത്തിടെ പയ്യന്നൂർ കൈതപ്രത്ത് വീട്ടിൽ നിന്നും സ്വർണ വളകളും നവരത്മന മോതിരങ്ങളും മോഷണം കവർന്നകേസി പ്രതിയെ കണ്ടെത്തിയിട്ടില്ല. സമാനമായ നിരവധി മോഷണങ്ങൾ പയ്യന്നൂർ മേഖലയിൽ നടന്നിട്ടുണ്ട്.  പല കേസുകളിലും ഇതിനോടകം  പ്രതികളെ  കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടുണ്ട്. ആരാധാനലായങ്ങളിലെ ഭണ്ഡാരം പൊളിക്കുന്നതും സ്ഥിരം സംഭവങ്ങളായി മാറിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം