പ്രണയ നൈരാശ്യം : യുവാവ് കരിമ്പത്തെ കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി



തളിപ്പറമ്പ്: പ്രണയ നൈരാശ്യത്താൽ യുവാവ്  കരിമ്പം സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ കയറി അത്മഹത്യാഭീഷണിമുഴക്കി.ചൊവ്വാഴ്ച്ചവൈകുന്നേരം മൂന്നോടെയാണ് സംഭവം.പാപ്പിനിശേരി എം.എം.ആശുപത്രി ജീവനക്കാരനായ മുനവിറാണ്(25) ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തെ നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടത്തില്‍ കയറി ഭീഷണിമുഴക്കിയത്.കാമുകി വന്നാല്‍ മാത്രമേ താന്‍ താഴെ ഇറങ്ങുവെന്നും അല്ലാത്തപക്ഷം താഴേക്ക് ചാടുമെന്നുമായിരുന്നു ഭീഷണി.വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി.ഏറെ നേരത്തെ ഇടപെടലിന് ശേഷം മുനവിറിനെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം