മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ വനം വകുപ്പ് ഡ്രൈവർ അറസ്റ്റിൽ



കൂത്തുപറമ്പ് :കാറിൽ ഇടിച്ചതിനു ശേഷംനിർത്താതെ പോയ വനംവകുപ്പിൻ്റെ വാഹനം പിന്തുടർന്ന് പിടിച്ച് നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. ' കൂത്തുപറമ്പിലാണ് തിങ്കളാഴ്ച്ച രാവിലെസംഭവം നടന്നത്. വനംവകുപ്പിലെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി രഘുനാഥനാണ് പിടിയിലായത്.

ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ കാർ യാത്രക്കാരിയായ കതിരൂർ സ്വദേശിനിക്ക് പരിക്കേറ്റിരുന്നു. വനംവകുപ്പിൻ്റെ വാഹനവും കുത്തു പറമ്പ്'പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താൽക്കാലിക ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം