കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോ. സംസ്ഥാന സമ്മേളനം എട്ടിന് കണ്ണൂരിൽ തുടങ്ങും



കണ്ണൂർ :കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോ. ഇരുപത്തിയേഴാമത് സംസ്ഥാന സമ്മേളനം ജനുവരി എട്ട് ,ഒൻപത് തീയ്യതികളിൽ കണ്ണൂർ ശിക്ഷക് സദനിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എട്ടിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് സംസ്ഥാന പ്രസിഡൻ്റ് കെ. സിജു പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ഇതിനു ശേഷം സംസ്ഥാന കമ്മിറ്റി യോഗംചേരും. വൈകിട്ട് മൂന്ന് മണിക്ക് പ്രതിനിധി സമ്മേളനം ചേരും. ഒൻപതിന് രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും. 11 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം അഡ്വ. സജീവ് ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യും സംസ്ഥാന വൈസ് പ്രസി. ഡോ. ജോർജ് ടി. എബ്രഹാം അദ്ധ്യക്ഷനാകും. ഡോ. സജയ് കെ.വി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സംസ്ഥാന കൗൺസിൽ യോഗത്തിൽ വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കും. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൻ്റെ നിലവാരതകർച്ചയ്ക്ക് കാരണമാകുന്ന പൊതു- വിദ്യാഭ്യാസ ഏകീകരണ നടപടികൾ പിൻവലിക്കുക, അധ്യാപക സംഘടനകളുടെ റഫറണ്ടം നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും പിൻമാറുക, പ്ളസ് വൺ പ്രവേശനത്തിൽ മാർജിനൽ ഇൻക്രീസ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ പ്രമേയമായി അവതരിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ.സിജു അറിയിച്ചു. ജനറൽ സെക്രട്ടറി എസ്. അജിത്ത് കുമാർ, ഇ.പി ജോസുകുട്ടി, പി. എസ് സുമേഷ്, എസ്. സജീഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം