കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി:സത്യസന്ധതയുടെ വെളിച്ചമേകി ഹരിതകർമ്മസേനാംഗങ്ങൾ



മയ്യിൽ: ജോലിക്കിടയിൽ ലഭിച്ച വിലയേറിയ സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി കുറ്റ്യാട്ടൂർ ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയായി. സേനാംഗങ്ങളായ ബിന്ദു, ഗൗരി, പ്രിയ എന്നിവരടങ്ങുന്ന സംഘമാണ് സത്യസന്ധതയുടെ വെള്ളിവെളിച്ചത്തിൻ്റെ മാതൃകയായത്.

മയ്യിൽപാവന്നൂർ മൊട്ട ഐടിഎം കോളേജിന് സമീപത്തുനിന്നാണ് ഇവർക്ക് സ്വർണ്ണ പാദസരം ലഭിച്ചത്. ജോലിസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ കോളേജിന് സമീപം വിദ്യാർത്ഥിനികൾ എന്തോ തിരയുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അന്വേഷിച്ചപ്പോൾ ഐടിഎം കോളേജിലെ ടിടിസി വിദ്യാർത്ഥിനിയായ ശ്യാമിലിയുടെ പാദസരം നഷ്ടപ്പെട്ടതാണെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആഭരണം ലഭിച്ചത്.ഏകദേശം ഒരു പവനിലധികം തൂക്കം വരുന്ന ആഭരണമാണ് ഇവർ ഉടമസ്ഥയ്ക്ക് കൈമാറിയത്. നിലവിലെ റെക്കോർഡ് സ്വർണ്ണവിലയുടെ കാലത്തും തങ്ങളുടെ പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ ഹരിതകർമ്മ സേനാംഗങ്ങൾ കാണിച്ച സത്യസന്ധതയെപഞ്ചായത്ത് അധികൃതരും കോളേജ് അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം