മട്ടന്നൂർ പ്രസ്ഫോറത്തിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മട്ടന്നൂർ : മട്ടന്നൂർപ്രസ്ഫോറം പ്രസിഡന്‍റായി ജിജേഷ് ചാവശേരിയെയും സെക്രട്ടറിയായി കെ പി അനിൽ കുമാറിനെയും ട്രഷററായി മട്ടന്നൂർ സുരേന്ദ്രനെയും ജനറൽ ബോഡിയോഗം തെരഞ്ഞെടുത്തു. സന്ദീപ് മട്ടന്നൂർ, രാഗേഷ് തില്ലങ്കേരി (വൈസ് പ്രസിഡന്‍റുമാർ), ഫായിസ് പുന്നാട്, ചിസ്നീസ് കാക്കറ (ജോ. സെക്രട്ടറിമാർ), ഒ കെ പ്രസാദ്, കെ കെ ഉസ്മാൻ, പി വിനോദ് കുമാർ, കെ വി മോബിൻ (എക്സി.അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.യോഗത്തിൽ ഒ കെ പ്രസാദ് അധ്യക്ഷനായി. ജിജേഷ് ചാവശ്ശേരി പ്രവർത്തന റിപ്പോർട്ടും കെ കെ ഉസ്മാൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ പി അനിൽ കുമാർ, ചിസ്നീസ് കാക്കറ, സന്ദീപ് മട്ടന്നൂർ, പി ജോജു എന്നിവർ സംസാരിച്ചു. ജിജേഷ് ചാവശ്ശേരി സ്വാഗതവും മട്ടന്നൂർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Comments
Post a Comment