നിത്യാനന്ദ സ്മാരക വായനശാലയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നാളെ തുടങ്ങും



കാടാച്ചിറ :കടമ്പൂർ നിത്യാനന്ദ സ്മാരക വായനശാല ആൻഡ്  ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നാളെ  ആരംഭിക്കും.നാളെമുതൽ ഫെബ്രുവരി ആദ്യവാരം വരെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.ഞായറാഴ്ച വൈകുന്നേരം 3:30-ന് LP, UP, HS വിഭാഗം വിദ്യാർത്ഥികൾക്കായി ഭരണഘടന' എന്ന വിഷയത്തിൽ ക്വിസ് മത്സരം നടക്കും.കീർത്തന അനിൽ ക്വിസ് മത്സരം നിയന്ത്രിക്കും.ജനുവരി 26 ന്രാവിലെ പതാക ഉയർത്തലും പതാക വന്ദനവും നടക്കും.തുടർന്ന് അക്ഷര കരോൾ, റിപ്പബ്ലിക് ദിന സദസ്സ്, വികസന വിജ്ഞാന സദസ്സ് എന്നിവ സംഘടിപ്പിക്കും.വൈകുന്നേരം 5:30-ന് നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കടമ്പൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ കെ.വി. സോന നിർവഹിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം