കണ്ണൂർ അണ്ടർ ബ്രിഡ്ജിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മേയർ നേരിട്ടിറങ്ങി
'
കണ്ണൂർ: കണ്ണൂർ നഗരത്തിലെറെയിൽവേ അണ്ടർബഡ്ജിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന തടയാൻ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പ്രവൃത്തി വ്യാഴാഴ്ച്ച രാവിലെആരംഭിച്ചു. കോർപ്പറേഷൻ മേയർ പി ഇന്ദിര പ്രവൃത്തി വിലയിരുത്തി. മഴപെയ്താൽ വെള്ളക്കെട്ടുണ്ടാകുകയും കാൽനട- വാഹന യാത്രക്കാർക്കും ദുരിതമാവുകയും ചെയ്തിരുന്നു.
റോഡിലെ വെള്ളം റെയിൽവേ ഭൂമിയിലൂടെയാണ് ഒഴുകി സമീപത്തെ തോട്ടിലൂടെ പുറത്തേക്ക് പോകേണ്ടത്. എന്നാൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം റോഡിന് ഇരുവശവുമുള്ളഓവു ചാലിലെ മണ്ണ് മണ്ണ് നീക്കിയാലുംറോഡിന് പിൻ വശ ത്തെ റെയിൽവേയുടെ ഭാഗത്തെ മണ്ണ് നീക്കാത്തതിനാൽ വെള്ളക്കെട്ട് ഇവിടെ തന്നെ തുടരുകയാണ് പതിവ്. റെയിൽവേയുടെ അനുമതി തേടി റെയിൽവേയുടെ ഭാഗത്തെ മണ്ണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം നേരിട്ട് തൊഴിലാളികളെ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടത്തുന്നതിനെക്കുറിച്ച് അടിയന്തര നടപടിക്ക് ശ്രമിച്ചു വരികയാണെന്ന് മേയർ പറഞ്ഞു. കൌൺസിലർ പി. അജിത്ത്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി. ആർ സന്തോഷ് കുമാർ എന്നിവരും മേയർക്കൊപ്പം ഉണ്ടായിരുന്നു

Comments
Post a Comment