യൂത്ത് കോൺഗ്രസ് ശബരിമല സംരക്ഷണജ്യോതി തെളിയിച്ചു
കണ്ണൂർ. യൂത്ത് കോൺഗ്രസ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മകരജ്യോതി തെളിയുന്ന ദിനത്തിൽ ശബരിമല സംരക്ഷണജ്യോതി തെളിയിച്ചു. സംസ്ഥാന കമ്മറ്റിയുടെ ആഹ്വന പ്രകാരം കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലത്തിലും നടക്കുന്നുണ്ട്. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിബിൻ സി എച്ചിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ദീപം തെളിയിച്ച് ഉൽഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വരുൺ എം കെ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി സുബീഷ് മരക്കാർ കണ്ടി, അക്ഷയ് കോവിലകം, അമ്പിളി, നിവേദ്, ആനന്ദ് തെക്കി തുടങ്ങിയവർ പങ്കെടുത്തു.

Comments
Post a Comment