വിത്ത് ബിൽ പിൻവലിക്കാൻ അഖിലേന്ത്യാ കിസാൻ സഭ കർഷക രോ ഷാഗ്നി നടത്തി

 



കണ്ണൂർ : വിത്ത് ബിൽ പിൻവലിക്കുക, രാസവളവില വർദ്ധനവ് പിൻവലിക്കുക, തൊഴിലുറപ്പ്  ദേദഗതി പിൻവലിക്കുക, വന്യമൃഗശല്യം പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ കിസാൻ സഭ കണ്ണൂർ ജില്ലയിൽ വിവിധ പ്രദേശങ്ങളിൽകർഷക രോഷാഗ്നി സംഘടിപ്പിച്ചു. പഴയങ്ങാടിയിൽ കിസാൻസഭകണ്ണൂർ ജില്ലാ സെക്രട്ടറി സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്തു.പി.വി. ചിന്നൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. ബാബു രാജേന്ദ്രൻ, താവം ബാലകൃഷ്ണൻ, കെ.വി. സാഗർ , ജിതേഷ് കണ്ണപുരം, സുരേഷ് ബാബു കരുണ എന്നിവർ പ്രസംഗിച്ചു.

ശ്രീകണ്ഠാപുരത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് എ പ്രദീപൻ, മലപ്പട്ടത്ത് ജില്ലാ പ്രസിഡണ്ട് പി.കെ. മധുസൂദനൻ, കൊളച്ചേരി സംസ്ഥാന കൗൺസിൽ അംഗം കെ.വി. ഗോപിനാഥ്, പയ്യന്നൂരിൽ ബി.കെ.എം. യു.ജില്ലാ സെക്രട്ടറി കെ.വി. ബാബു, തലശേരിയിൽ കാരായി സുരേന്ദ്രൻ, പായത്ത് പായം ബാബുരാജ്, ചിറ്റാരിപ്പറമ്പിൽ കെ.സി.അജിത് കുമാർ, പെരളശേരി കട്ടേരി രമേശൻ, തളിപ്പറമ്പ് പി.കെ.മുജീബ് റഹ്മാൻ, കാഞ്ഞിരങ്ങാട് പയ്യരട്ട ശാന്ത, തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം