മുൻ കേന്ദ്രീയ വിദ്യാലയം ഔദ്യോഗികഭാഷാ വിഭാഗം ഡപ്യൂട്ടി ഡയരക്ടർ ഡോ. വി. ബാലകൃഷ്ണൻ നിര്യാതനായി
പയ്യന്നൂർ: പയ്യന്നൂർ കണ്ടോത്ത് സ്വദേശിയായഡോ: വി. ബാലകൃഷ്ണൻ (62) നിര്യാതനായി.കണ്ടോത്തെ പരേതനായ ചിണ്ടപൊതുവാളുടേയും വണ്ണാടിൽ സാവിത്രിഅമ്മയുടേയും മകനാണ്.ഭാര്യ : അശ്വതി. ടി.വി (റിട്ട. ആകാശവാണി)മക്കൾ:ഗായത്രി (ദുബായ്), ഗോപിക.മരുമകൻ: ബിബിൻ (ദുബായ്) .സഹോദരങ്ങൾ: കെ വി ശ്യാമള , ജയശ്രീ കെവി , രാജശ്രീ കെ വി .ഔദ്യോഗികഭാഷാ വിഭാഗം ഡപ്യൂട്ടി ഡയരക്ടർ ആയിരുന്ന അദ്ദേഹം സ്വയം വിരമിച്ച ശേഷം കരിയർ ഗൈഡൻസ് പരിശീലകനായിരുന്നു.പയ്യന്നൂർ കോളേജ് പൂർവ്വ വിദ്യാർത്ഥിയും കോഴിക്കോട് സർവ്വകലാശാല എം. എ. ഹിന്ദി ഒന്നാം റാങ്കു ജേതാവുമായിരുന്നു. കേന്ദ്രീയ വിദ്യാലയ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ബാലകൃഷ്ണൻ പിന്നീട് കേന്ദ്ര സർക്കാർ ഔദ്യോഗിക ഭാഷ ഹിന്ദി ഇംപ്ലിമെൻ്റേഷൻ ഓഫീസറായി കോഴിക്കോട് ജോലിയിൽ പ്രവേശിച്ച് ഡെപ്യട്ടി ഡയരക്‌ടറായ ശേഷം സ്വയം വിരമിച്ചു. കോഴിക്കോട് സിവിൽ സർവ്വീസ് പരീക്ഷ, പി. എസ്.സി പരിശീലന കേന്ദ്രം നടത്തുകയായിരുന്നു.സംസ്കാരം ഇന്ന് ( ഞായറാഴ്ച) വൈകുന്നേരം 7 മണിക്ക് മൂരിക്കൊവ്വൽ ശ്മശാനത്തിൽ.

Comments
Post a Comment