തലശേരിയിലെ ജനകീയ ഡോക്ടർ പി. ചന്ദ്രശേഖരൻ നിര്യാതനായി





തലശേരി : തലശേരിയിലെ ജനകീയ ഡോക്ടർ വിടവാങ്ങി.തിരുവങ്ങാട് സ്വദേശിയും പ്രശസ്ത ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ ഡോ. പി. ചന്ദ്രശേഖരനാണ് (73) നിര്യാതനായത്.മികച്ച ചികിത്സകനെന്നതിലുപരി, തന്നെ തേടിയെത്തുന്ന രോഗികളോട് മനുഷ്യസ്നേഹവും സൗമ്യതയും നിറഞ്ഞ പെരുമാറ്റത്തിനുടമയായിരുന്നു അദ്ദേഹം. നല്ല ഒരു നീന്തൽ വിദഗ്ദ്ധനായി അറിയപ്പെട്ടിരുന്ന ഡോ. ചന്ദ്രശേഖരൻ, ദീർഘകാലം കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിച്ച ശേഷം സ്വയം വിരമിക്കൽ സ്വീകരിച്ച് തലശ്ശേരിയിലെ സ്വന്തം വസതിയിൽ ചികിത്സ   തുടരുകയായിരുന്നു. അസുഖ ബാധിതനായിട്ടും കർമോത്സുകനായി രോഗികളെ പരിചരിക്കാനുള്ള സന്മനസ്സ് കാണിക്കാറുള്ള വ്യക്തിയായിരുന്നു ഡോക്ടർ രോഗികൾക്ക് ഏറ്റവും കുറഞ്ഞ മരുന്ന് മാത്രം എഴുതി, ഒന്നാമത്തെ മരുന്ന്നടത്തമെന്ന് മലയാളത്തിൽ കുറിച്ചിടുന്ന തലശ്ശേരിയിലെ ഏക ഡോക്ടറായിരുന്നു. അദ്ദേഹം. ആദ്യമായി തലശ്ശേരി ഭാഗത്ത് നിന്നും പ്രധാനമന്ത്രി ജൻ ഔഷധിമരുന്ന് വാങ്ങിക്കാൻ ഒരു ഡോക്ടർ തന്റെ മരുന്ന് കുറിപ്പിൽ ജൻ ഔഷധി എംബ്ലം വരച്ചുകൊണ്ട് "ഈ മരുന്ന് വാങ്ങിച്ചോളൂ" വെന്ന് പബ്ലിസിറ്റി കൊടുത്ത ജനകീയനായിരുന്നു അദ്ദേഹം.കോടിയേരിയിലെ പരേതരായ കെ. കുഞ്ഞിക്കണ്ണൻ നായരുടെയും പറമ്പത്ത് മാധവി അമ്മയുടെയും മകനാണ്. തിരുവങ്ങാട് കീഴന്തി മുക്കിൽ ഹരിപ്രസാദത്തിലാണ്താമസം.

​റിട്ട. നഴ്സിംഗ് സൂപ്രണ്ട് വി.പി. രാധയാണ് ഭാര്യ.

​മക്കൾ: പ്രിയ (മുംബൈ), രാഹുൽ (സീറം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ).

മരുമക്കൾ: ദീപക് (മുംബൈ), അമൃത (അധ്യാപിക, പൂനെ).

സഹോദരങ്ങൾ: പി. ശാന്തകുമാരി, പി. പ്രഭാകരൻ, പി. പ്രേമകുമാരി, പരേതനായ പി. രാജേന്ദ്രൻ.

​സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ നടത്തും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം