ഗാനമേളയ്ക്കിടെ ഗണഗീതം പാടിയത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേജിൽ കയറി തടഞ്ഞു
മയ്യിൽ:ക്ഷേത്രോത്സവത്തിനിടെ ഗാനമേളയിൽ ഗണഗീതം പാടിയത് ഡി.വൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു.മയ്യിൽ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെയാണ് സംഭവം. തൃശ്ശൂരിൽ നിന്നുള്ള ഗാനമേള സംഘമാണ് ഗാനമേളക്കിടെയിൽഗണഗീതം പാടിയത്. തിങ്കളാഴ്ച്ച രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്.തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. ‘പരമ പവിത്രമതാമീ മണ്ണിൽ ‘ എന്ന ഗണഗീതമാണ് പാടിയത്. ഇതു പകുതിയായപ്പോൾ സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി ചോദ്യം ചെയ്തു കൊണ്ടു തടഞ്ഞു. തുടർന്ന് പാട്ട് പൂര്‍ത്തിയാക്കാതെ ഗായകസംഘം പാട്ട് അവസാനിപ്പിക്കുകയായിരുന്നു.ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചതെന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആരോപണം. ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളുടെ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാന്‍ ജനം തയ്യാറാകണമെന്നും ശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ ഭാരവാഹികൾ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്

Comments
Post a Comment