ഒൻപതാമത് കണ്ണൂർ ബീച്ച് റൺ ഫെബ്രുവരി ഒന്നിന് നടക്കും



കണ്ണൂർ:നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ഒൻപതാമത് കണ്ണൂർ ബീച്ച് റൺ  ഫെബ്രുവരി ഒന്നിന് നടക്കുമെന്ന് സംഘാടകർ കണ്ണൂർപ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞാറാഴ്‌ച്ച രാവിലെ അഞ്ചുമണിക്ക് പയ്യാമ്പലം പാർക്കിൽ നിന്ന് ആരംഭിക്കുന്ന ബീച്ച് റൺ തിരിച്ച് പാർക്കിൽ തന്നെ സമാപിക്കും. പരിപാടിയോടനുബന്ധിച്ച്   സമീർ സദേവാ, ഡൽഹി സാൽസക്ലബ് നയിക്കുന്ന സൂംബാ ഡാൻസ് രാവിലെ 5.15 ന് ഡിടിപിസി പാർക്കിൽ  ആരംഭിക്കും

ഒളിമ്പ്യനും, 1500 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് ജേതാവുമായ ഇന്ത്യൻ അത്ലറ്റ് ജിൻസൺ ജോൺസനാണ് ഈ വർഷത്തെ കണ്ണൂർ ബീച്ച് റണ്ണിന്റെ ബ്രാൻഡ് അംബാസിഡർ.

നാല് കാറ്റഗറിയിലായാണ് ബീച്ച് റൺ സംഘടിപ്പിക്കുന്നത്. 21 കി.മീറ്റർ വിഭാഗത്തിൽ ജേതാവാകുന്നവർക്ക് 1,30,000 രൂപ നൽകും. രണ്ടാം സ്ഥാനത്തിന് 85000 ഉം മുന്നാം സ്ഥാനത്തിന് 40000 രൂപയും നൽകും. വെറ്ററൻ വിഭാഗത്തിൽ 20,000 വും 10000 രൂപയും ആദ്യ രണ്ട് സ്ഥാനക്കാർക്ക് നൽകും.

വാർത്താ സമ്മേളനത്തിൽ നോർത്ത് മലബാർ പ്രസിഡൻ്റ്

സച്ചിൻ സൂര്യകാന്ത്,വൈസ് പ്രസിഡന്റ് ഹനീഷ് കെ വാണിയങ്കണ്ടി,ഓണററി സെക്രട്ടറി സി. അനിൽ കുമാർ,ജോയിന്റ് സെക്രട്ടറി എ കെ റഫീഖ് ഫീഖ്, കെ.നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം