പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് : ആളെ പറ്റിക്കുന്ന ബജറ്റെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം:പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തില്‍ അവതരിപ്പിച്ച സര്‍ക്കാരിന്റെ ബജറ്റില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണ്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്ന് മാറിയെടുക്കാന്‍ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീര്‍വാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുമ്പ് ആളുകളെ പറ്റിക്കാനുള്ള പരിപാടിയാണ് ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ തന്നെ ഏറ്റവും മോശം പ്ലാന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ നടത്തിയ വര്‍ഷമാണ് ഇതെന്നും ആരും വിശ്വസിക്കത്ത ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 10 വര്‍ഷം ചെയ്യാതിരുന്നത് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ സാമ്പത്തിക രംഗം. ന്യൂ നോര്‍മല്‍ എന്നാല്‍ തോന്നിയതു പോലെ ബജറ്റില്‍ പറയുക അത് നടപ്പാക്കിതിരിക്കുക എന്നതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലകയറ്റം ഉള്ള ഒന്നാമത്തെ സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു. 2021 ല്‍ അധികാരത്തില്‍ വന്നതും പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നു പറഞ്ഞാണ്. ഇപ്പോഴും അതു തന്നെ പറയുന്നത്. തിരഞ്ഞെടുപ്പിനു മുുമ്പെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ക്ഷേമ പെന്‍ഷന്‍ തുടങ്ങിയത് ഏതു സര്‍ക്കാരിന്റെ കാലത്താണെന്ന് ജനങ്ങള്‍ക്കറിയാമെന്നും സതീശന്‍ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിയായിരന്ന ആര്‍ ശങ്കറിന്റെ കാലത്താണ് പെന്‍ഷന്‍ പദ്ധതി തുടങ്ങിയതെന്നും സിപിഎം ഗവണ്‍മെന്റിന്റെ കാലത്തല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സര്‍ക്കാര്‍ പറയുന്ന കണക്കും പ്രവര്‍ത്തിക്കുന്ന രീതിയും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വരാന്‍ പോകുന്ന ഗവണ്‍മെന്റിന്റെ തലയില്‍ എല്ലാം കെട്ടിവയ്ക്കുന്ന ബജറ്റാണ് നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടപ്പാക്കാന്‍ പോകുന്ന ബജറ്റ് യുഡിഎഫ് അവതിരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments
Post a Comment