വെള്ളൂരില്ലം എൽ.പി സ്കൂൾ വിദ്യാർത്ഥികളിറക്കിയകൃഷി കാട്ടുപന്നിനശിപ്പിച്ചു



ചാല : വെളളൂരില്ലം എൽ പി സ്കൂളിലെ പിഞ്ചു വിദ്യാർത്ഥികൾ, അവർ 20 സെൻറ് സ്ഥലത്ത് നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറികൃഷി കാട്ടുപന്നി നശിപ്പിച്ച സങ്കടത്തിലാണ്. ദിവസവും രാവിലെയും വൈകുന്നേരവുമാണ് വെള്ളം നനച്ചും, മറ്റു പരിചരണവും നടത്താറുള്ളത്. ശനിയാഴ്ച്ച രാവിലെ നനയ്ക്കാൻ വന്നപ്പോഴാണ് കാട്ടുപന്നികൾ എല്ലാം നശിപ്പിച്ചതായി കണ്ടത്.ചീര, പയർ, വഴുതിന,താലോലി, പച്ചമുളക് എന്നിങ്ങനെയുള്ള കൃഷികളാണ് നശിപ്പിച്ചത്. രണ്ടു മൂന്നു മാസമായിട്ടുള്ള കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രയത്നമാണ് ഒറ്റ രാത്രി കൊണ്ട് നിഷ്ഫലമായത്. പന്നി ആക്രമണത്തിൽ നിന്ന് കൃഷി രക്ഷിക്കാനായി വേലി കെട്ടിയിരുന്നെങ്കിലും അതൊക്കെ നശിപ്പിച്ചാണ് പന്നിയുടെ വരവുണ്ടായത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം