കേരളം ഭരിക്കുന്നത് വർഗീയത രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന മുഖ്യമന്ത്രി : കെ.സി വേണുഗോപാൽ



കണ്ണൂർ :സംഘപരിവാർ പറയാൻ മടിക്കുന്ന വർഗീയതയാണ് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതെന്ന് എഐ സി സി സംഘടനാ ചുമതലയുള്ളജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു.വർഗീയത രാഷ്ട്രിയ നേട്ടത്തിനായി മുഖ്യമന്ത്രി ഉപയോഗിക്കുന്നതാണ് രാഷ്ട്രീയ കേരളം കണ്ടതെന്നും കെ സി വേണുഗോപാൽ' കൂട്ടിച്ചേർത്തു. .ബംഗാളിലെ സി പി എം പാർട്ടിയുടെ ഭരണകാലത്തുണ്ടായ ഗുണ്ടാ മാഫിയ വത്കരണവും അതിനെ തുടർന്നുണ്ടായ തകർച്ചയും പ്രതിപാദിക്കുന്ന  കഥേതര കൃതിയായ ഗാങ്സ്റ്റർ സ്റ്റേറ്റിന്റെ മലയാള പരിഭാഷ പുസ്തകം പ്രകാശന ചടങ്ങിലാണ്  കെ സി വേണുഗോപാൽ എംപി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്ബംഗാളി മാധ്യമപ്രവർത്തകനായ സൗർജ്യ ഭൗമിക് രചിച്ച ബംഗാളി കഥേതര കൃതിയായഗാങ്സ്റ്റർ സ്റ്റേറ്റിന്റെ മലയാള പരിഭാഷ പുസ്തകം പ്രിയദർശിനി പബ്ലിക്കേഷൻസാണ് പുറത്തിറക്കിയത്. ബംഗാളിൽ സി പി എമ്മിൻ്റെ തകർച്ചയെ പ്രതിപാദിക്കുന്ന പുസ്തകം അജീർ കുട്ടിയാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു ഗോപാൽ എംപി കഥാകൃത്ത് ടി. പത്മനാഭന് നൽകി പുസ്തകം പ്രകാശനം ചെയ്തു.

യഥാർത്ഥ ആശയങ്ങളെ മറന്ന പാർട്ടിയുടെ അവസ്ഥയാണ് ഭൗമിക് ഗാങ്സ്റ്റർ സ്റ്റെയിറ്റിൽ വിവരിക്കുന്നത്.

യഥാർത്ഥ കമ്യൂണിസ്റ്റ് ആശയ പ്രചരണമല്ല കേരളത്തിലെ ഈ ഭരണത്തിൽ നടക്കുന്നത്.കേരളത്തിലും കമ്യൂണിസ്റ്റ് സഹയാത്രികരും ഭൗമിക്കിനെ പോലെപാർട്ടി നിലപാടിനെതിരെ പുസ്തകം എഴുതുന്ന കാലം വിദൂരമല്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.ബംഗാളിൽ പാർട്ടിക്കുണ്ടായ തകർച്ച പോലെ  കേരളത്തിലെ പാർട്ടിക്കും ഉണ്ടാവുന്നത് കേരളത്തിലെ കമ്യൂണിസ്റ്റുകാർ തിരിച്ചറിഞ്ഞു. അവരുടെ പ്രതികരണമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്.സംഘപരിവാർ പറയാൻ മടിക്കുന്ന വർഗീയതയാണ് മുഖ്യമന്ത്രി പറയുന്നത്, യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാത്തെ ഇസ്ലാമി യാണ് ആഭ്യന്തരം ഭരിക്കുകയെന്നും മാറാട് കലാപങ്ങൾ ആവർത്തിക്കുമെന്നാണ് എ.കെ ബാലൻ പറഞ്ഞത്. ഒരിക്കലും ഇടതു നേതാക്കളിൽ നിന്നും ഇത്തരം ജനങ്ങളിൽ ചേരിതിരിവുണ്ടാക്കുന്ന പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു. എന്നാൽ ഇതിനെ പിൻതുണയ്ക്കുകയാണ് മുഖ്യമന്ത്രി 'വർഗീയത രാഷ്ട്രിയ നേട്ടത്തിനായി മുഖ്യമന്ത്രി ഉപയോഗിക്കുന്നതാണ് കേരളം കണ്ടതെന്നും കെ സി വേണുഗോപാൽ പറഞ്ഞുകോൺഗ്രസ്പ്രവർത്തക സമിതിയംഗം കെ സുധാകരൻ എംപി അധ്യക്ഷനായ ചടങ്ങിൽ കേരളത്തിൻ്റെ ചുമതലയുള്ളഎ ഐസിസി  സെക്രട്ടറി ദീപദാസ് മുൻഷി, . ഗ്രന്ഥകാരൻസൗർജ്യ ഭൗമിക്എഴുത്തുകാരി സുധാമേനോൻ , കെ.സി ഉമേഷ് ബാബു,പഴകുളം മധു ഡിസി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു.എഐ സി സി സെക്രട്ടറി


മൻസൂർ അലി ഖാൻ  രമ്യ ഹരിദാസ് , സജീവ് ജോസഫ് എംഎൽഎ' ഉൾപ്പടെയുള്ള നേതാക്കൾ  'പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം