പട്ടുവത്ത്പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണം സ്വര്‍ണ്ണാഭരണങ്ങൾ കവര്‍ന്നു.



തളിപറമ്പ് :പട്ടുവത്ത് പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷ്ടാവ് സ്വർണ്ണാഭരണങ്ങൾ കവർന്നു.പട്ടുവം വെളിച്ചാങ്കീലിലെ പി.പി. ബാലൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ 4ന് ഞായറാഴ്ച വീട്ടുടമയായ ബാലനും ഭാര്യയുംവീട് പൂട്ടി ബംഗളൂരുവിലുള്ള മകൻ്റെ വീട്ടിലേക്ക് പോയതായിരുന്നു. 9നുവെള്ളിയാഴ്ച രാവിലെ വീടിനു സമീപത്ത് താമസിക്കുന്ന സഹോദരി യശോദ ചെടികൾക്ക് വെള്ളം ഒഴിക്കാനെത്തിയപ്പോഴാണ് വീടിൻ്റെ മുൻവശത്തെവാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്.അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്.രണ്ട് കിടപ്പുമുറിയിലേയും അലമാരകൾ കുത്തി തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചഒരു ബ്രേസ്ലെറ്റും രണ്ട് ചെറിയ മോതിരങ്ങളും മോഷണം പോയിട്ടുണ്ട്. തുടർന്ന് തളിപ്പറമ്പ് പോലീസിൽവിവരമറിയിക്കുകയായിരുന്നു.1,30,000 രൂപയുടെ ആഭരണങ്ങൾ കവർന്നു വെന്ന പരാതിയിൽ കേസെടുത്തതളിപ്പറമ്പ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം