ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പോലീസ്




തിരുവനന്തപുരം:പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന പരാതിയിൽ ആർഎസ്പി ജനറൽ സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. കുമാരപുരം സ്വദേശി അലക്സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നും എന്നാൽ കരാർ പ്രകാരമുള്ള ഫ്ലാറ്റ് കൈമാറാതെ വഞ്ചിച്ചെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് ഷിബു ബേബി ജോൺ രംഗത്തെത്തി. ഫ്ലാറ്റ് നിർമ്മാണത്തിന്റെ പേരിൽ ആരിൽ നിന്നും ഒരു രൂപ പോലും താൻ കൈപ്പറ്റിയിട്ടില്ലെന്നും തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു. കേസിൽ പരാതിക്കാരന്റെ മൊഴിയും രേഖകളും പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം