ചിറക്കുതാഴെ എൽപി സ്കൂൾ വാർഷികാഘോഷം നടത്തി
'
തോട്ടട : ചിറക്കുതാഴെ എൽ പി സ്കൂളിന്റെ 109-ാം വാർഷികം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.സോന ജയറാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.പി. ദിൽഷ അധ്യക്ഷയായി. കലാഭവൻ മണി സ്മാരക അവാർഡ് നേടിയ വിദ്യാഭ്യാസ പ്രവർത്തകൻ ജനു ആയിച്ചാൻ കണ്ടിയെയും എസ്എസ്എൽസി, പ്ലസ് ടു മുഴുവൻ എപ്ലസ് നേടിയ പൂർവ്വ വിദ്യാർഥികളെയും എൽഎസ്എസ് .നേടിയവരെയും അനുമോദിച്ചു.എഇഒ എൻ.സുജിത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. ബിപിസി സി.ആർ. വിനോദ് കുമാർ, സി ആർസി കോർഡിനേറ്റർ ദിവ്യ രാഘവൻ, മാനേജർ ഐ.ആർ.മനോജ്,പി.പി.സതീശൻ, സായ്നാഥ്, പ്രധാനാധ്യാപിക എൻ.വി.സ്വർണലത, കെ.ശൈലജ എന്നിവർ സംസാരിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.

Comments
Post a Comment