ഒന്നേകാൽ കിലോയോളം കഞ്ചാവുമായി ന്യൂ മാഹി സ്വദേശികളായ രണ്ടു യുവാക്കളും യുവതിയും അറസ്റ്റിൽ
ന്യൂ മാഹി : തൃപ്പൂണിത്തുറയിൽ ഒന്നേകാൽ കിലോയോളം കഞ്ചാവുമായി ന്യൂ മാഹി സ്വദേശികളായ രണ്ടു യുവാക്കളും യുവതിയും അറസ്റ്റിൽ
ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം ദേവിക (22) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹിൽ പാലസ് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രാത്രി 7.30 ഓടെ പ്രതികൾ താമസിച്ചിരുന്ന ചാത്താരി സ്റ്റാർ ഹോംസ് അനകിലെ ഫ്ലാറ്റിന് ഉള്ളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഫ്ലാറ്റിലെ ദിവാൻ കോട്ടിനടിയിൽ സൂക്ഷിച്ച നിലയിലാണ് 1.270 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

Comments
Post a Comment