ചക്കരക്കൽ ടൗൺറോഡ് വികസനം: പബ്ളിക് ഹിയറിങ് നടത്തി




ചക്കരക്കല്ല്: നിർദ്ദിഷ്ട ചക്കരക്കല്ല് ടൗൺ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കേണ്ടി വരുന്ന ഉടമകളുടെയും വ്യാപാരികളുടെയും പരാതികളും നിർദ്ദേശങ്ങളും കേൾക്കുന്നതിനായി പബ്ളിക്ക് ഹിയറിങ് നടത്തി. കെ‌യ്‌റോസിൻ്റെ  നേതൃത്വത്തിലാണ് പരിപാടി നടന്നത്.ചക്കരക്കല്ല് ഗോകുലം ഓഡിറ്റോറിയത്തിൽ  ടൗൺ വികസന പദ്ധതിയെക്കുറിച്ചും ഭൂമി ഏറ്റെടുക്കൽ നടപടികളെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. പദ്ധതി നടപ്പിലാക്കുമ്പോൾ വ്യാപാരികൾക്കും ഭൂവുടമകൾക്കും ഉണ്ടാകാവുന്ന ആശങ്കകൾ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.പഞ്ചായത്ത് അധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഭൂവുടമകൾ, കെട്ടിട ഉടമകൾ, മോട്ടോർ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.വികസന പദ്ധതിക്കായി സ്ഥലം വിട്ടുനൽകേണ്ടി വരുന്നവരുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുകയെന്നതായിരുന്നു ലക്ഷ്യം.വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തുടർനടപടികൾ സുതാര്യമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ റോഡ് വികസനത്തിനായി നടത്തിയ സർവ്വേയും കുറ്റി സ്ഥാപിക്കലും വ്യാപാരികൾ തടഞ്ഞിരുന്നു. റോഡ് വികസനം അശാസ്ത്രീയമാണെന്ന് ആരോപിച്ച് കലക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംയുക്ത സമരസമിതി നടത്തിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം