പയ്യന്നൂരിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും:പി. സന്തോഷ്
'
പയ്യന്നൂർ :പയ്യന്നൂരിലെ സമാധാന അന്തരീക്ഷം തകർക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സിപി എം ഏരിയ സെക്രട്ടറി പി സന്തോഷ് മൂന്നറിയിപ്പ് നൽകി.പാർട്ടി സ്ഥാപനങ്ങൾക്കും എം എൽ എ ഓഫീസിനും നേരെയുള്ള ആക്രമണം സംഘർഷമുണ്ടാക്കുക യെന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വെളിപ്പെടുത്തലിൻ്റെയും വ്യാജവാർത്തകളുടെയും പിൻബലത്തിൽ പയ്യന്നൂരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് കോൺഗ്രസ്സും ബിജെപിയും ഇറങ്ങിയിരിക്കുന്നത്.
സമാധാന അന്തരീക്ഷം നിൽക്കുന്ന പയ്യന്നൂരിൽ സംഘർഷമുണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്നാണ് ഇവർ കരുതുന്നത്. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും പി സന്തോഷ് വ്യക്തമാക്കി.
പ്രതിഷേധ പ്രകടനത്തിൻ്റെ മറവിൽ കോൺഗ്രസ് പ്രവർത്തകർ സഹകരണ ആശുപത്രിക്കും എം എൽ ഓഫീസിനും നേരെ ആക്രമണം നടത്തി. ഇതിൽ പ്രതിഷേധിച്ചുള്ള സിപിഎം പ്രകടനത്തിന് നേരെയാണ് ബിജെപി പ്രവർത്തകർ പ്രകോപന മുദ്രാവാക്യവുമായി ഇടിച്ചു കയറിയത്. സിപിഎം സംഘർഷത്തിന് തുടക്കം കുറിച്ചിട്ടില്ലെന്നും പി സന്തോഷ് വ്യക്തമാക്കി. സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരിൽ പാർട്ടിക്കെതിരെ കടന്നാക്രണമുണ്ടായാൽ ജനങ്ങൾ പാർട്ടിയെ സംരക്ഷിക്കാനായി രംഗത്തിറങ്ങുന്ന ചരിത്രമാണുള്ളതെന്നും സിപി എം ഏരിയ സെക്രട്ടറി പറഞ്ഞു

Comments
Post a Comment