എല്ലാം കള്ളമാണെന്ന് തെളിഞ്ഞു: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർക്കെതിരെ ബസ് ജീവനക്കാരുടെ മൊഴി
പയ്യന്നൂർ : പയ്യന്നൂരിൽ സർവീസ് നടത്തുന്ന ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ ആരോപണം വ്യാജമാണെന്ന് തെളിയുന്നു. ഇൻസ്റ്റയിൽ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക്ക്
ജീവനൊടുക്കിയ സംഭവത്തിലാണ് സംഭവം നടന്ന സ്വകാര്യ ബസിലെ ജീവനക്കാരുടെ നിർണായക വെളിപ്പെടുത്തൽ. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസിലെ ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരാതി പറഞ്ഞിരുന്നുവെങ്കിൽ പൊലീസില്‍ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കി. ഇൻസ്റ്റയിൽ
വീഡിയോ കണ്ടപ്പോഴാണ് തങ്ങളുടെ ബസാണെന്ന് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായൊന്നും കാണാന്‍ കഴിഞ്ഞില്ല. ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ച പകൽ പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്ന ബസിൽ നിന്നും സഹയാത്രികയായ യുവതിയെയും തന്നെയും ദീപക് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു വടകര സ്വദേശിനിയായ യുവതിയുടെ വീഡിയോ. 20 ലക്ഷം പേരാണ് വൈറലായ ഈ വീഡിയോ കണ്ടത്. മാനഹാനിയിൽ ദീപക്ക് ജീവനൊടുക്കിയതിന് ശേഷം യുവതി ഈ വാദത്തിൽ ഉറച്ചുനിന്നു. വടകര പൊലിസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ചു പരാതിപ്പെട്ടിട്ടുണ്ടെന്ന് ഇവർ പറഞ്ഞുവെങ്കിലും പൊലിസ് അതു നിഷേധിച്ചതോടെ പ്രചരിപ്പിച്ചത് കള്ളക്കഥയാണെന്ന് തെളിഞ്ഞു. മുസ്ലീം ലീഗിൻ്റെ മുൻ പഞ്ചായത്ത് അംഗം കൂടിയായ യുവതി ഏറെക്കാലമായി ഗൾഫിലാണ് താമസിച്ചു വരുന്നത്. ഇവർ ഗൾഫിലേക്ക് തന്നെ മടങ്ങിയതായും റിപ്പോർട്ടുണ്ട്. ഇതിനിടെ ദീപക്കിൻ്റെ അമ്മ നൽകിയ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലിസ് യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
തന്റെ മകൻ പാവമായിരുന്നുവെന്നും ആരോടും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും വ്യക്തമാക്കി ദീപക്കിൻ്റെ അമ്മയും രംഗത്തെത്തിയിരുന്നു. ഒരമ്മയ്ക്കും അച്ഛനും ഈ അവസ്ഥ ഉണ്ടാകരുതെന്നും ദീപക്കിൻ്റെ അമ്മ പറഞ്ഞിരുന്നു. ‘ഒരമ്മയ്ക്കുമിങ്ങനെ ഉണ്ടാകരുത്. ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. എന്റെ മകന്‍ പാവമായിരുന്നു. അവന്‍ പേടിച്ചു പോയി. ഒരു പെണ്ണിനോടും, ആരോടും അവന്‍ മോശമായി പെരുമാറിയിട്ടില്ല. മുഖം കറുപ്പിച്ച് സംസാരിച്ചിട്ടില്ല. നല്ല മോനാണെന്ന് എല്ലാവരും പറയുമായിരുന്നു’, അമ്മ പറഞ്ഞു. മകനെതിരെ ആരോപണം ഉന്നയിച്ച ഷിംജിതയെ പിടികൂടണമെന്നും എങ്കിൽ മാത്രമേ നീതി കിട്ടുകയുള്ളൂവെന്നും ദീപക്കിന്റെ അച്ഛന്‍ ചോയിയും പ്രതികരിച്ചിരുന്നു.അതേസമയം, യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടിഒളിവില്‍ പോയെന്നാണ് പൊലിസ് നൽകുന്ന വിവരം.

Comments
Post a Comment