കോര്‍പറേഷന്‍ സുപ്രണ്ടിംങ് എഞ്ചിനീയറെയും സ്ഥല മാറ്റിപദ്ധതി നിര്‍വ്വഹണം അവതാളത്തില്‍ജോയിന്റ് ഡയറക്ടറെ കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു




കണ്ണൂര്‍: കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്മാരെ അന്യായമായി സ്ഥലം മാറ്റുന്നന്നതിനെതിരെ ജോയിന്‍ ഡയറക്ടറെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ഉപരോധിച്ചു. ഏറ്റവും ഒടുവില്‍ സുപ്രണ്ടിംങ് എഞ്ചിനീയര്‍ ചന്ദ്രനെ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലേക്ക് മാറ്റിയതാണ് കൗണ്‍സിലര്‍മാരെ പ്രകോപിപ്പിച്ചത്.

പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കേണ്ട അവസരത്തില്‍ ഉദ്യോഗസ്ഥനെ മാറ്റുന്നത് ഗുരതരമായ പ്രതിസന്ധിസൃഷ്ടിക്കുകയാണെന്ന് പറഞ്ഞായിരുന്നു സമരം. സുപ്രണ്ടിംങ് എഞ്ചിനീയര്‍ ചന്ദ്രനെയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. കഴിഞ്ഞ മാസം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സ്ഥലം മാറ്റിയിരുന്നു.  ഇതോടെ എഞ്ചിനീയറിംഗ് സെക്ഷന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കുന്ന അവസ്ഥയിലാണ്. 

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മീറ്റിംങില്‍ പങ്കെടുക്കാനായിരുന്നു ജോയിന്‍ ഡയറക്ടര്‍ കോര്‍പ്പറേഷനിലെത്തിയത്. ആ അവസരത്തിലാണ് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ജോയിന്റ് ഡയറക്ടറെ തടഞ്ഞത്.  മുദ്രാവാക്യം വിളയിലും അടിയന്തിരമായി ജീവനക്കാരെ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും കൗണ്‍സിലര്‍മാര്‍ സമരത്തിനിറങ്ങിയത്. വിവരം അറിഞ്ഞ് മേയര്‍ അഡ്വ. പി ഇന്ദിര സ്ഥലത്തെത്തി കോര്‍പറേഷനില്‍ ഔദ്യോഗിക ആവശ്യത്തിനായി എത്തിയ ജോയിന്റ് ഡയറക്ടറെ തടയുന്നത് ശരിയല്ലെന്നും ജോയിന്റ് ഡയറക്ടറുടെ ഓഫീസിലേക്കാണ് സമരം നടത്തേണ്ടതെന്നും പറഞ്ഞതോടെയാണ് സമരത്തില്‍ നിന്നും കൗണ്‍സിലര്‍മാര്‍ പിന്തിരിഞ്ഞത്. 

നിലവില്‍ എഞ്ചിനീയറിംഗ് സെക്ഷന്‍ പൂര്‍ണമായും സ്തംഭനത്തിലാണ്. വിവിധ സെക്ഷനിലുള്ള 27 ഓളം ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രക്രീയയുടെ ആവശ്യത്തിലേക്കായി നിയോഗിച്ചതോടെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സംതഭിക്കുന്ന സാഹചര്യമാണുള്ളത്. 

ഈ അവസരത്തിലാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും സുപ്രണ്ടിംങ് എഞ്ചിനായറെയും സ്ഥലം മാറ്റിയിരിക്കുന്നത്. പുതിയ ഒരാളെ നിയമിക്കുമ്പോള്‍ അവര്‍ക്ക് കൃത്യമായ ഒരു ഫയല്‍ പഠിക്കാനും പരിശോധിക്കാനും സാധിക്കാത്ത അവസ്ഥ വരികയും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നാല്‍ തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ പേരില്‍ പൂര്‍ണമായും പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുകയും ചെയ്യുമെന്ന ആശങ്ക കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്നതും കാണാമായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം