തണൽ ഭിന്നശേഷിക്കാർക്കൊപ്പം കണ്ണൂരിലെ പൗരാവലി വിളംബര യാത്ര നടത്തി



കണ്ണൂർ :കോഴിക്കോട്  ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നു വരെ  തണൽ ഭിന്നശേഷി സ്കൂൾ, 30 ഓളം സംഘടന കളുമായി  സഹകരിച്ചു നടത്തുന്ന കേരള ഡിസബിലിറ്റി ഫെസ്‌റ്റിവലിന് ഐക്യദാർഢ്യവുമായി 'കേരളം ഓടുന്നു' വിളംബര യാത്ര നടത്തി. കണ്ണൂർ പഴയ ബസ് സ്‌റ്റാൻഡിൽ നിന്നും കാൽടെക്‌സ് വരെ നടത്തിയ യാത്ര കോർപറേഷൻ മേയർ പി.ഇന്ദിര ഫ്ലാഗ് ഓഫ് ചെയ്തു. ഭിന്ന ശേഷി സൗഹൃദ പ്രതിജ്ഞ ചൊല്ലി 

തണൽ ഭാരവാഹികളായ എൻ.രാമചന്ദ്രൻ, എം.ആർ.നൗഷാദ് എന്നിവർ പ്രസംഗിച്ചു. തണൽ കണ്ണൂർ, ബ്ലഡ് ഡോണോഴ്‌സ് കേരള കണ്ണൂർ, ഗവ:  ടൗൺ ഹൈസ്‌കൂൾ എൻഎസ്എസ് യൂണിറ്റ്, കോളജ് ഓഫ് കൊമേഴ്‌സ്, ലയൺസ് ക്ലബ് കണ്ണൂർ സ്പോർട്സ് സിറ്റി, സ്പോർട്‌സ് സ്‌റ്റേഷൻ റോളർ സ്‌കേറ്റിങ് ക്ലബ്, പിങ്ക് ടിയാര കൂട്ടായ്മ‌ എന്നിവർ വിളംബര യാത്രയിൽ പങ്കെടുത്തു.ഭിന്നശേഷി സൗഹൃദ കേരളം' എന്ന ലക്ഷ്യത്തോടെ സാമൂഹിക സന്നദ്ധ സംഘടനയായ തണലും കേരളത്തിലെ മുപ്പതിലധികം ഡിസബിലിറ്റി സംഘടനകളും സ്‌ഥാപനങ്ങളും കോഴിക്കോട് ജില്ലാ ഭരണകൂടത്തിൻറേയും പൗരാവലിയുടെയും സഹകരണത്തോടെയാണ് കോഴിക്കോട് ബീച്ചിൽ പരിപാടി സംഘടിപ്പിക്കുന്നത്.


.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം