പുരോഗമന കലാസാഹിത്യം എടക്കാട് മേഖലാ കമ്മിറ്റി പുസ്തക പ്രകാശനവും പ്രതിഭയ്ക്കൊപ്പം പരിപാടിയും നടത്തി
ചെറുമാവിലായി:പുരോഗമന കലാസാഹിത്യസംഘം എടക്കാട് മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ എം.വി. പ്രകാശൻ രചിച്ച കനലെരിയും ഓർമ്മകൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും പ്രതിഭയ്ക്കൊപ്പം പരിപാടിയും ചെറുമാവിലായി എം.വി. ഹൗസിൽ നടത്തി .പുരോഗമനകലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു. കെ.സി. രഘുനാഥൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വി. കെ. രാജൻ, പി.വി. ദാസൻ , എം.വി. പ്രകാശൻ, കെ.വി. അജയകുമാർ, പി.വി. ജ്യോതിക , സ്വപ്ന രതിഷ് , എം.സുധർമ്മ , ദൃശ്യ രാജീവ് എന്നിവരെ ആദരിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി എം.കെ. മനോഹരൻ ഉപഹാരം നൽകി. വി.കെ. ദിവാകരൻ പുസ്തകം പരിചയപ്പെടുത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജില , മീര കോയ്യോട്, കെ. വി . നിധീഷ്,എം. പ്രേമൻ, എം.ബാലസുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു ഗാനമേളയും, നൃത്തനൃത്ത്യങ്ങളുമുണ്ടായി.

Comments
Post a Comment