തല്ലും തലോടലും: പയ്യന്നൂരിൽ ബൈക്ക് കത്തിച്ച പ്രസന്നൻ്റെ വീട്ടിൽ നേതാക്കളുടെ സന്ദർശനം : രക്ഷാപ്രവർത്തനത്തിന് പി. ജയരാജനും ഇറങ്ങി




പയ്യന്നൂർ :പയ്യന്നൂരിൽ അനുനയനക്കവുമായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം. രക്തസാക്ഷി ഫണ്ട് തിരിമറി വെളിപ്പെടുത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി .കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ പ്രസന്നൻ്റെ വീട്ടിൽ പി ജയരാജൻ എത്തി കൂടിക്കാഴ്ച്ച നടത്തി.  ചൊവ്വാഴ്ച്ച രാവിലെ പ്രസന്നന്റെ ബൈക്ക് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ പ്രസന്നൻ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് ആ‍ർക്കെതിരെയും പ്രസന്നൻ ആരോപണം ഉയർത്തിയിട്ടില്ല. സംഭവത്തിൽ സിസിടിവികൾ അടക്കം പരിശോധിച്ച് പയ്യന്നൂർ പൊലീസ് അന്വേഷണം നടത്തിവരികയാണ്

പ്രസന്നന്റെ വീട്ടിലെ ഈ സന്ദർശനം പാർട്ടിക്കെതിരെ മുദ്രാവാക്യം മുഴക്കിയ കുഞ്ഞികൃഷ്ണൻ അനുകൂലികളെ അനുനയിപ്പിക്കാനാണ് എന്നാണ് സൂചന. വി കുഞ്ഞികൃഷ്ണൻ്റെ സഹോദരൻ വി നാരായണൻ്റെ വീട്ടിലും ജയരാജൻ സന്ദർശനം നടത്തിയിരുന്നു. ഏരിയ സെക്രട്ടറി പി സന്തോഷ്, നഗരസഭാ ചെയർമാനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ സരിൻ ശശിയും പി ജയരാജന് മുൻപ് പ്രസന്നനെ സന്ദർശിച്ചിരുന്നു.

പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു കഴിഞ്ഞ ദിവസം കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടന്നത്. പ്രസന്നൻ ആയിരുന്നു പ്രകടനത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നത്. പ്രതിഷേധക്കാർ കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചിരുന്നു. ഇതാണ് പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം