അമ്പലവയലില്‍ മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു




മാനന്തവാടി:അമ്പലവയലില്‍ മിനി ലോറി മരത്തിലിടിച്ച് തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. ദിനകരനാണ് (42) മരിച്ചത്. നെല്ലാർച്ചാൽ റോഡിൽ നിയന്ത്രണം വിട്ട മിനി ലോറി മരത്തിലിടിക്കുകയായിരുന്നു. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്നു മിനിലോറിയാണ് വെള്ളിയാഴ്ച്ച രാവിലെ എട്ടുമണിയോടെ അപകടത്തിൽപ്പെട്ടത്.ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. നിയന്ത്രണം വിട്ട ലോറി സമീപത്തുള്ള തോട്ടത്തിലേക്ക് കയറി മരത്തിലിടിക്കുകയായിരുന്നു. സംഭവത്തില്‍ ദിനകരന് ഗുരുതര പരുക്കേറ്റിരുന്നു.

തുടർന്ന് നാട്ടുകാരുടെയും പൊലീസിൻ്റെയും ഫയർഫോഴ്സിനെയും ശ്രമകരമായ പ്രവർത്തനത്തനത്തില്‍ മിനിലോറിയുടെ ക്യാബിൻ പൊളിച്ചാണ് തമിഴ്നാട് നെല്ലിക്കുപ്പം സ്വദേശി ദിനകരനെ പുറത്തെടുത്തത്. വാഹനത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ തന്നെ ദിനകരൻ മരിച്ചിരുന്നു. മാനന്തവാടി പൊലിസും ഫയർ ഫോഴ്സും ചേർന്ന് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം