പയ്യന്നൂരിലെ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ അക്രമങ്ങളിൽ സിപിഎംകോൺഗ്രസ് ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു
'
പയ്യന്നൂർ: പയ്യന്നൂരിലെ അക്രമങ്ങളിൽ ഇരുന്നൂറോളം സിപിഎം, കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. ശനിയാഴ്ച്ച വൈകിട്ട് നടന്നകോൺഗ്രസ് പ്രകടനത്തെ അക്രമിച്ച കേസിൽ 18 പേർക്കെതിരെയും ബിജെപി പ്രകടനത്തെ അക്രമിച്ച കേസിൽ 25 പേർക്കെതിരെയുമാണ് കേസെടുത്തത്.സി.പിഎം ഏരിയാ സെക്രട്ടറി പി സന്തോഷ്, നഗരസഭാ ചെയർമാൻ സരിൻ ശശി ഉൾപ്പടെയുള്ളവർക്ക് എതിരേയാണ് കേസെടുത്തത്.
അതേസമയംറോഡിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തിയ 57 കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് നേതാക്കളായ കെ.ജയരാജ്, എ.രൂപേഷ് , നവനീത് നാരായണൻ, അർജുൻ കോറോം , എ.പി. നാരായണൻ ആകാശ് ഭാസ്കർ എന്നിവർക്കും കണ്ടാലറിയാവുന്ന 50 ഓളം പ്രവർത്തകർക്കു മെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരം 5.30 മണിക്കാണ് ടൗണിൽ പ്രകടനം നടത്തി മാർഗ്ഗതടസ്സം സൃഷ്ടിച്ചത്.പയ്യന്നൂർ ടൗണിൽ പോലീസ് അനുവാദമില്ലാതെ പ്രകടനം നടത്തി റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിന് 25 ബി ജെ പി പ്രവർത്തകർക്കെതിരെയുംപയ്യന്നൂർ പോലീസ് കേസെടുത്തു. ബി ജെ പി നേതാക്കളായ പനക്കീൽ ബാലകൃഷ്ണൻ, ധനേഷ് കണിയാംക്കുന്ന്,സുജിത്ത് തായിനേരി , മോഹനൻ കുഞ്ഞിമംഗലം, നന്ദൻ പുതിയങ്കാവ് എന്നിവർക്കും കണ്ടാലറിയാവുന്ന 20 ഓളം പ്രവർത്തകർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിന് 18 സി പി എം പ്രവർത്തകർക്കെതിരെ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ എ. രൂപേഷിൻ്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. സി പി എം പ്രവർത്തകരായ അശ്വിൻ കണ്ടങ്കാളി, സുനജ്, നിഖിൽ, ലിജിത്, ഷാരോൺ , ഗൗതം സുരേഷ്, റഹ്‌നേജ്, അക്ഷയ്, എന്നിവർക്കും കണ്ടാലറിയാവുന്ന 10 ഓളം സി പി എം പ്രവർത്തകർക്കുമെതിരെ കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് പയ്യന്നൂർ സെൻട്രൽ ബസാർ ട്രാഫിക് സിഗ്നലിന് സമീപം വെച്ചാണ് അക്രമിച്ചത്. സ്ഥലം എം എൽ എ യായ ടി.ഐ മധുസൂദനനെതിരെ സി പി എം ജില്ലാ കമ്മിറ്റിയംഗമായ വി.കുഞ്ഞികൃഷ്ണൻ നടത്തിയ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പ്രകടനം നടത്തിയപ്പോഴാണ് പരാതിക്കാരനെയുംസഹപ്രവർത്തകരായ എ.പി. നാരായണൻ, വെള്ളൂർ പഴയ തെരുവിലെടി. രാജൻ, അന്നൂരിലെ കെ.ടി. ഹരീഷ് എന്നിവരെ സി പി എം പ്രവർത്തകർ ആക്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. പരിക്കേറ്റവർ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോപണ വിധേയനായ പയ്യന്നൂർ എം എൽ എ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തിയ പ്രവർത്തകരെ മർദ്ദിച്ചതിന് 25 സി പി എം പ്രവർത്തകർക്കെതിരെ ബി ജെ പി പ്രവർത്തകൻ കേളോത്ത് ഉളിയം റോഡിലെ പി.കെ. സുജിത് കുമാറിൻ്റെ (43) പരാതിയിലാണ് പൊലിസ് കേസെടുത്തത്. സി പി എം നേതാക്കളായ പി. സന്തോഷ്, സരിൻ ശശി, പോത്തേര കൃഷ്ണൻ, ഷാരോൺ , അശ്വിൻ കണ്ടങ്കാളി, നിതിൻ കണ്ടങ്കാളി, പവിത്രൻ, റഹ്‌നേജ് പെരളം, ആർ.കെ. രാഹുൽ, മണി പ്രഭാത്, എം.ടി. അക്ഷയ്,ദിലീപൻ, നിഖിൽ മൂരിക്കൊവ്വൽ, പാറന്തട്ട അനീഷ്, സജീവൻ കണ്ടങ്കാളി എന്നിവർക്കും കണ്ടാലറിയാവുന്ന പത്തോളം സി പി എം പ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തത്. പയ്യന്നൂർ സെൻട്രൽ ബസാറിൽ വെച്ചാണ് പ്രകടനത്തിൽ പങ്കെടുത്ത പരാതിക്കാരനെയും ബി ജെ പി പ്രവർത്തകരായ എ.അശോകൻ, ഒ.പി. ലോഹിതൻ എന്നിവരെ കൈ കൊണ്ടും മാരകായുധമായ വടി കൊണ്ടും അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്നാണ് കേസ്'

Comments
Post a Comment