നിനക്കൊക്കെ ഇന്നോവ പോരാതെ വരുമെന്ന് ഭീഷണി കമന്റ്'; അതിന് മോൻ ഇച്ചിരി കൂടെ മൂക്കാനുണ്ടെന്ന് അബിന്‍ വര്‍ക്കി
കൊച്ചി: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ ഭീഷണി കമന്റ്. നിനക്കൊക്കെ ഇന്നോവ പോരാതെ വരുമെന്നാണ് ഭീഷണി. ഉണ്ണി സി കെ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് കമന്റ്. ഇയാളുടെ ഫോട്ടോയും കമന്റുമുള്‍പ്പെടെ പോസ്റ്റ് ചെയ്ത് അബിന്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു. ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ വിട്ട ഇന്നോവയാണ് ഉദ്ദേശിച്ചതെങ്കില്‍, അതിന് ഉണ്ണി മോന്‍ ഇച്ചിരി കൂടെ മൂക്കാനുണ്ട് എന്നാണ് അബിന്‍ വര്‍ക്കി പറഞ്ഞത്. സിപിഐഎമ്മിന് എതിരെ എന്ത് പറഞ്ഞാലും ഉടനെ ഇന്നോവ അയയ്ക്കുക എന്നതാണ് അവരുടെ ഭീഷണിയെന്നും പയ്യന്നൂരില്‍ പ്രകടനം നടത്തിയാല്‍ ഉടനെ അവരെ കൈകാര്യം ചെയ്യുക, ആരോപണം ഉന്നയിച്ചാല്‍ ഉടനെ വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുക തുടങ്ങിയവയാണ് സിപിഐഎമ്മിന്റെ രീതികളെന്നും അബിന്‍ വര്‍ക്കി പറഞ്ഞു

Comments
Post a Comment