നാറാത്ത് ബൈക്കുകാർ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു
നാറാത്ത്: നാറാത്ത്സ്റ്റെപ്പ് റോഡിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു ണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു.പാപ്പി നിശേരി സ്വദേശി സിനാൻ, ഒപ്പം യാത്രചെയ്യുകയാ യിരുന്ന ഹംന, രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരൻ കാട്ടമ്പള്ളി സ്വദേശി മിക്താദ് എന്നിവർക്കാണ് പരിക്കേറ്റത്. ബുധൻ രാത്രി 9. 50 നാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ തകർന്നു. പരിക്കേറ്റവരെ കണ്ണൂർ എകെജി സഹകരണ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.

Comments
Post a Comment