ഇരിട്ടിയിലെ ഹോട്ടലിൽ യുവതി ഓർഡർ ചെയ്തു വരുത്തിച്ച അരിക്കടുക്കയിൽ സ്റ്റാ പ്ളർ പിൻ കണ്ടെത്തി




ഇരിട്ടി: ഇരിട്ടി താഴെ പഴയ ബസ് സ്റ്റാൻഡിലെ ഹോട്ടലിൽ നിന്നും വാങ്ങിയ അരിക്കടുക്കയിൽ സ്റ്റാ പ്ളർ പിൻ കണ്ടെത്തി. ഇരിട്ടി നഗരത്തിലെ ആശുപത്രി ജീവനക്കാരി ഫോൺ വഴി ഓർഡർ ചെയ്ത എട്ട് അരിക്കടുക്കയിൽ ഒന്നിലാണ് തറഞ്ഞു നിൽക്കുന്ന സ്റ്റാപ്ളർ പിൻ കണ്ടെത്തിയത്. ഇതിൻ്റെ ഒരു കഷ്ണം കഴിക്കാനായി മുറിച്ചു മാറ്റിയപ്പോഴാണ് പിൻ കണ്ടത്. ഇതു ശ്രദ്ധിക്കാതെ കഴിച്ചിരുന്നുവെങ്കിൽ തൊണ്ടയിൽ കുടുങ്ങി അപകടം സംഭവിക്കുമായിരുന്നുവെന്ന് ഉപഭോക്താവ് പറയുന്നു. ഈ കാര്യം വിളിച്ചു ചോദിച്ചപ്പോൾ ഹോട്ടൽ നടത്തിപ്പുകാർഒരു പിൻ മാത്രമല്ലേ കിട്ടിയുള്ളുവെന്ന് പറഞ്ഞു നിസാരവൽക്കരിച്ചു കൊണ്ടു പരിഹസിച്ചതായി ഉപഭോക്തവായ യുവതി പറഞ്ഞു. സ്ഥിരം വൈകിട്ട് ഇവിടെ നിന്നാണ് ഇവർ ചായക്കടി ആശുപത്രി ജീവനക്കാർക്കായി ഓർഡർ ചെയ്തു വരുത്തുന്നത്. സ്ഥിരം കസ്റ്റമർക്കാണ് ഹോട്ടൽ നടത്തിപ്പുകാരിൽ നിന്നും ഈ ദുരനുഭവം നേരിട്ടത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം