മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ദാമോദരൻ നമ്പ്യാർ നിര്യാതനായി




   കണ്ണൂർ: പാപ്പിനിശ്ശേരി വെസ്റ്റ് കൃഷ്ണ വിഹാർ പാലക്കിൽ  കാളിയത്ത് ദാമോദരൻ നമ്പ്യാർ ( 102 ) നിര്യാതനായി. ഇന്ത്യൻ എയർഫോഴ്സിൽ

റിട്ട: മാസ്റ്റർ വാറന്റ് ഓഫീസറായിരുന്നു. പള്ളിക്കുന്ന് എടച്ചേരി നവരത്‌ന വില്ലാസിലാണ് താമസം. സംസ്കാരം  ബുധനാഴ്ച്ച  വൈകിട്ട്  മൂന്നു മണിക്ക് പാപ്പിനിശ്ശേരി വെസ്റ്റ് സമുദായ ശ്മശാനത്തിൽ നടക്കും.

       പിതാവ് വലിയ ഗോവിന്ദൻ നമ്പ്യാർ. മാതാവ് ഉമ്മങ്കമ്മ. ഭാര്യ ഇടവൻ പുളിയാചെറിയത്ത് കാർത്ത്യായനിഅമ്മ.  മക്കൾ:  ഇ. പി. ലളിത ( റിട്ട. ടീച്ചർ )  , ഇ. പി രാധാകൃഷ്ണൻ ( റിട്ട. എൻജിനീയർ ബാംഗ്ലൂർ )  ഇ. പി.  ശോഭന നമ്പ്യാർ  ( റിട്ട.ജോഗ്രഫി ടീച്ചർ, കല്ല്യാശ്ശേരി. ഹയർ സെക്കന്ററി സ്കൂൾ )  , ഇ.പി. പത്മരാജൻ നമ്പ്യാർ ( എയർ കമഡോർ ( റിട്ട ) , ഇന്ത്യൻ എയർ ഫോഴ്സ് ) മരുമക്കൾ:  ഇ.കെ.വിജയകുമാർ ( റിട്ട. ജൂനിയർ വാറന്റ് ഓഫീസർ, ഇന്ത്യൻ എയർ ഫോഴ്സ്)   പി.കെ.ഗീത,  കെ.എം.ഗോപി നമ്പ്യർ, ഗീത നമ്പ്യാർ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം