പൊങ്കലിന് ആറ് ജില്ലകളിൽ പ്രാദേശിക അവധി




തിരു :തമിഴ്നാടിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. ജനുവരി 15-നാണ് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്ന അവധിയാണിത്.


സമൃദ്ധമായ വിളവെടുപ്പിന് അനുഗ്രഹം നൽകിയ സൂര്യദേവനോടുള്ള നന്ദിയായാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ ഉത്സവത്തിൽ ബോഗി പൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. കേരളത്തിലെ അതിർത്തി ജില്ലകളിലും തമിഴ് ജനവിഭാഗങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലും തൈപ്പൊങ്കൽ വൻ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്.

അതേസമയം, തമിഴ്നാട്ടിൽ ജനുവരി 15 മുതൽ 18 വരെ തുടർച്ചയായി നാല് ദിവസങ്ങൾ പൊതു അവധിയാണ്. കന്യാകുമാരി ജില്ല ഉൾപ്പെടെയുള്ള അയൽ പ്രദേശങ്ങളിൽ ആഘോഷങ്ങൾക്ക് വേണ്ട ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം