കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും, ലഹരി ഇടപാടുകള്‍ വെളിപ്പെടുത്തും'; കോഴിക്കോട് അപ്പാര്‍ട്ട്‌മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്




കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്.കാക്കൂർ സ്വദേശിനി ഹസ്നയുടെ ശബ്ദ സന്ദേശമാണ് പുറത്തു വന്നത്. കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ഓഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. കൊടി സുനിയുടെയും ഷിബുവിന്റെയും വിവരങ്ങള്‍ പുറത്ത് വിടുമെന്ന് ശബ്ദ സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.ലഹരി ഇടപാടുകള്‍ വെളിപ്പെടുത്തുമെന്നും കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങുമെന്നും യുവതിയുടെ ഓഡിയോയിലുണ്ട്. എന്റെ ജീവിതം പോയി. നിങ്ങള്‍ അടിക്കുന്ന ലഹരിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും.കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും. പൊലീസിന്റെ കൈയില്‍ നിന്നല്ലേ നിങ്ങള്‍ രക്ഷപെടൂ, ഞാൻ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടും'- ശബ്ദ സന്ദേശത്തില്‍ പറയുന്നു.കഴിഞ്ഞ ആഴ്ചയാണ് 34കാരി ഹസ്നയെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ മോചിതയായിരുന്ന ഹസ്ന അഞ്ചു മാസമായി പുതുപ്പാടി സ്വദേശി ആദിലിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഹസ്‌നയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ പുറത്തു വിട്ടിരുന്നില്ല. നിലത്ത് കാല്‍ തട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും വാതില്‍ തുറന്നിട്ട നിലയിലായിരുന്നെന്നും വീട്ടുകാർ പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം