ഗൂഗിള്‍മാപ്പ് വില്ലനായി വണ്‍വേയിലൂടെ എതിരെ ഓടിയ കാര്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു മറിഞ്ഞു, യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു



കണ്ണൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി വഴി തെറ്റിവന്ന കാര്‍ അപകടത്തില്‍പ്പെട്ടു മറിഞ്ഞു.  കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തു  നിന്നും വരികയായിരുന്ന ടൂറിസ്റ്റ് ബസിലിടിച്ചാണ് കാര്‍ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞത്. കാര്‍ ഓടിച്ച യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ കണ്ണൂര്‍ നഗരത്തിലെ താവക്കര കെ.ടി.ഡി.സി ഹോട്ടലിന് സമീപത്തായിരുന്നു അപകടം. കൂത്തുപറമ്പില്‍ നിന്നും കണ്ണൂര്‍ പാസ്‌പോര്‍ട്ട് ഓഫീസിലേക്കുളള യാത്രയിലാണ് ഗൂഗിള്‍ മാപ്പ് വില്ലനായത്. ഗതാഗത നിയമം ലംഘിച്ചു വണ്‍വേ റോഡിലൂടെ താവക്കര സ്‌കൂളിന് മുന്‍വശത്തൂടെ ഡി. ഐ.ജി ഓഫീസിന് മുന്‍വശത്ത് എത്തിയപ്പോഴാണ് എതിരെ വന്ന ടൂറിസ്റ്റ് ബസിലിടിച്ചു കാര്‍ മറിഞ്ഞത്. അത്ഭുതകരമായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ട യുവതി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സ തേടി. അപകടത്തില്‍പ്പെട്ട കാര്‍ ക്രെയിന്‍ ഉപയോഗിച്ചു റോഡില്‍ നിന്നും മാറ്റിയിട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം