ചെമ്പന്തൊട്ടിയിൽ ആൽമരം കത്തി നശിച്ചു: മരത്തിന് കീഴെമാലിന്യം കത്തിച്ചത് തീപ്പിടിത്തത്തിന് കാരണമായി



ആലക്കോട് : ചെമ്പന്തൊട്ടി ടൗണില്‍ ആല്‍മരത്തിന് തീപിടിച്ചു.തിങ്കളാഴ്ച്ചരാത്രി പതിനൊന്നരയോടെയാണ് തീപിടുത്തമുണ്ടായത്.വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ഓഫീസര്‍(ഗ്രേഡ്)കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.നേരത്തെ യാത്രക്കാരിൽ അപകടഭീഷണി ഉയര്‍ത്തിയ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റിയിരുന്നു. തിങ്കളാഴ്ച്ച രാവിലെ ആലിന്റെ പരിസരത്ത് ചിലര്‍ മാലിന്യങ്ങള്‍ കത്തിച്ചിരുന്നു.അതില്‍ നിന്ന് പുകഞ്ഞ് തീപിടിച്ചതാണെന്നാണ് സൂചന.സമീപത്ത് ഇലക്ട്രിക്‌ലൈനും ബാങ്ക് കെട്ടിടവുമൊക്കെ ഉള്ളതിനാല്‍ നഗരസഭ കൗണ്‍സിലര്‍ എന്‍.വി.വര്‍ഗീസിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നുആൽമരംപൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്.സേനാംഗങ്ങളായ എം.ഷിജില്‍കുമാര്‍, സി.അഭിനേഷ്, എസ്.അജിത്ത്, സി.രാഹുല്‍, ഹോംഗാര്‍ഡ് കെ.സജീന്ദ്രന്‍ എന്നിവരും കൗണ്‍സിലര്‍ വര്‍ഗീസിന്റെ നേതൃത്വത്തിലാണ് വെള്ളം ചീറ്റി തീയണച്ചത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം