കോട്ടയത്ത് വീടു കുത്തി തുറന്ന് സ്വർണാഭരണകവർച്ച : തമിഴ്നാട് സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ




വളപട്ടണം: നിരവധി കവർച്ച കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിയെ വളപട്ടണം പൊലിസ് അറസ്റ്റുചെയ്തു. ചെന്നൈ തിരുനെൽവേലി സ്വദേശിയായ കെ അയ്യപ്പനെ(46)യാണ് വ പട്ടണം സി ഐ വിജേഷ്, എസ് ഐമാരായ ഐ വിജ യൻ, മധുസൂദനൻ പി, സി പി ഒ അതുൽ എന്നിവരടങ്ങി യ സംഘം പുതിയ തെരു ആശാരിക്കമ്പനി കടുത്ത് വെച്ച് പിടികൂടിയത്.

കഴിഞ്ഞവർഷം മാർച്ച് 28ന് കോട്ടയം വടവത്തൂരിലെ ജയ് സമ്മ ജോയുടെ വീടിൻ്റെ ബാത് റൂമിൻ്റെ കതക് തകർ

ത്ത് അലമാരയിൽ സൂക്ഷിച്ച 37.5 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളും 3500 രൂ പ ഉൾപ്പെടെ രണ്ടരലക്ഷം രൂ പയുടെ മുതലുകളാണ് അ യ്യപ്പനും മറ്റ് രണ്ട് ‌പേരും കൂടിമോഷ്‌ടിച്ചത്. ഇതിനു ശേഷം രക്ഷപ്പെട്ട അയ്യപ്പൻ കണ്ണൂരിലുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നിരീക്ഷി ച്ചുവരികയായിരുന്നു.

ഈ കേസിൽ രണ്ട് പ്രതി കളെ കോട്ടയം പോലീസ് നേരത്തെ പിടികൂടിയിരുന്നു. അയ്യപ്പന്റെ കുടുംബം കാട്ടാ മ്പള്ളിയിലാണ് താമസം. ആക്രി പെറുക്കലാണ് ഇയാ ളുടെയും കുടുംബത്തിന്റെ യും ജോലി, പാലാരിവട്ടത്ത ടക്കം അയ്യപ്പൻ കവർച്ച നട ത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ തിങ്കളാഴ്ച്ച പുലർച്ചെ കോട്ടയത്ത് നി ന്നെത്തിയ പോലീസ് സംഘ ത്തിന് വളപട്ടണം പോലീസ് പ്രതിയെ കൈമാറി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം