അയോന ജീവിക്കും ഇനി നാലുപേരിലൂടെ: സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച വിദ്യാർത്ഥിനിയുടെ അവയവങ്ങൾ ദാനം ചെയ്തു




കണ്ണൂർ : കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി മരിച്ച വിദ്യാർത്ഥിനിയുടെ അവയങ്ങൾ നാലു പേർക്കായി രക്ഷിതാക്കളുടെ അനുമതിപത്രത്തോടെ ദാനം ചെയ്തു.

പയ്യാവൂർ സേക്രട്ട് ഹാർട്ട് പ്ളസ് ടൂ വിദ്യാർത്ഥിനി അയോന മോൺസനാണ് (17) മരിച്ചത്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂരിൽ കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ എട്ടുമണിക്കാണ് സംഭവം. ലാബ് പരീക്ഷയുണ്ടെന്ന് പറഞ്ഞാണ് പെൺകുട്ടി സ്കൂളിൽ നേരത്തെ എത്തിച്ചത്.

ആരും കാണാതെസ്കൂൾ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽനിന്നും താഴേക്ക് ചാടി ​ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശിപത്രിയിൽ ചികിത്സയിലായിരുന്നു. പ്ലസ്ടു സയൻസ്' വിദ്യാർത്ഥിനിയാണ് അയോന പഠനത്തിൽ ഏറെ മിടുക്കിയായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി ​ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനിക്ക് ബുധനാഴ്ച്ച രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം.

മരണശേഷവും അയോന മോൺസൺ നാല് പേരിലൂടെ ജീവിക്കും. തലശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേർക്കാണ് അയോനയുടെ അവയവങ്ങൾ ദാനം ചെയ്യുന്നത്. അങ്ങനെ നാല് പേരിലൂടെയാണ് അയോന മോൺസൺ മറ്റുള്ളവർക്ക് വെളിച്ചം പകരുന്ന  നക്ഷത്രമായി ഇനി ജീവിക്കുക.വിദ്യാർത്ഥിനിയുടെ കിഡ്നി തിരുവനന്തപുരത്തേക്കാണ് എത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന രോ​ഗിക്ക് വേണ്ടി രാവിലെ 8.45 ഓടെ ഇൻഡിഗോ വിമാന മാർ​ഗം തിരുവനന്തപുരത്തെത്തിച്ചു മോൺസൺ - അനിത ദമ്പതികളുടെ മകളാണ് അയോന' ഭൗതി ശരീരം നിയമ നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച്ച നടക്കും. രാവിലെ പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കുളിൽ പൊതുദർശനത്തിന് വയ്ക്കും. അയോനയുടെ വേർപാട് പയ്യാവൂർ ഗ്രാമത്തെ ദു'ഖത്തിലാഴ്ത്തി. കളിചിരികളുമായി തങ്ങളുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി ഇനി തങ്ങളുടെ കൂടെയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളനാവാത്ത അവസ്ഥയിലാണ് സഹപാഠി നികൾസംസ്ഥാനത്ത് ആദ്യമായി ഒരു മനുഷ്യ അവയവം മാറ്റിവയ്ക്കൽ പ്രക്രിയയുടെ ഭാഗമായി വാണിജ്യ വിമാനമാണ് ഉപയോഗിച്ചു. വ്യാഴാഴ്ച കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വൃക്ക എത്തിച്ചതായി കെ-സോട്ടോ അധികൃതർ പറഞ്ഞു.അയോണ മോൺസന്റെ (17) വൃക്ക ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. ഇത് പാറശാല സ്വദേശിയായ 27 കാരിയായ സ്ത്രീക്ക് വൃക്ക മാറ്റിവയ്ക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം