താരപദവി തിരിച്ചു പിടിച്ച നിവിൻ പോളി വീണ്ടും കളം പിടിക്കുന്നു




കൊച്ചി:മലയാള സിനിമയിൽ ഹിറ്റുകൾ സമ്മാനിച്ച നിവിൻ പോളി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളികളുടെ ഹൃദയം കീഴടക്കുകയാണ്. മലയാളികളുടെ സ്വന്തം നിവിനാണ് ഇത് ഞങ്ങളുടെ നിവിൻ ചേട്ടനാണ് എന്നിങ്ങനെയാണ് പ്രേക്ഷകർ നിവിൻ പോളിയുടെ ഈ തിരിച്ച് വരവിരവനെപ്പറ്റി പ്രതികരിക്കുന്നത്. ‘പ്രേമ’ത്തിലും ‘നേര’ത്തിലും ‘ഓംശാന്തി ഓശാന’യിലുമെല്ലാം കണ്ട അതേ നിവിൻ പോളിയെയാണ് ഞങ്ങൾക്ക് വീണ്ടും കിട്ടിയതെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുകയും ചെയ്യുന്നു.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സർവ്വം മായ മികച്ച പ്രതികരണങ്ങളുമായി മുന്നോട്ട് പോകുമ്പോൾ നിവിൻ പോളിയുടെ പുതിയ സിനികളുടെ വിവരവും പുറത്ത് വരുകയാണ്. 2026 ൽ ബോക്സ് ഓഫീസ് പിടിക്കുന്നതാകുമോ നിവിൻ പോളിയുടെ വരാനിരിക്കുന്ന സിനിമകൾ എന്നാണ് സിനിമ ആസ്വാദക ലോകം കാത്തിരിക്കുന്നത്.

സർവ്വം മായ പത്ത് ദിവസത്തിനുള്ളിൽ ആ​ഗോള തലത്തിൽ നൂറ് കോട് ക്ലബിൽ കയറുകയും ചെയ്തിരിക്കുകയണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലെത്തുമ്പോഴും സിനിമ മികച്ച പ്രതികരണവുമായാണ് ഓടിക്കൊണ്ടിരിക്കുന്നത്. പുതിയ സിനിമയായ ബേബി ​ഗേൾ ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ പുറത്തെത്തുമെന്നാണ് അണിയറ പ്രവർത്തകർ പങ്ക് വയ്ക്കുന്ന വിവരം. വേറേയും നിരവധി സിനിമകളിൽ കാമിയോ റോളിൽ ഉൾപ്പെടെ ഈ വർഷം നിവിൻ പോളി എത്തുമെന്നാണ് സൂചനകൾ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം