സി.പി.ഐ നേതാവ് കോമത്ത് മുരളീധരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പൊലിസ് സ്റ്റേഷൻ മാർച്ച് നടത്തി


തളിപ്പറമ്പ്: രാഷ്ട്രീയ പ്രേരണയാൽ പൊലിസ് ഭാരവാഹികൾക്കെതിരെ കള്ളക്കേസെടുത്ത് വേട്ടയാടുന്നതായി ആരോപിച്ച് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ രക്ഷാധികാരിയായ മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.തിങ്കളാഴ്ച്ചരാവിലെ പത്തരയോടെ നടന്ന മാര്‍ച്ചില്‍ സി.പി.എം ഒഴികെയുള്ള പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പങ്കെടുത്തു.സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ തളിപ്പറമ്പ് നഗരസഭ മുൻവൈസ് ചെയര്‍മാനുമായ കോമത്ത് മുരളീധരനെ ഡിസംബര്‍ 31 ന് പട്ടാപ്പകല്‍ വീടിന് സമീപം പരുങ്ങിനിന്നു എന്നാരോപിച്ച് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും പിറ്റെന്ന് പുലര്‍ച്ചെ പോലീസിനെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതായി ആരോപിച്ച് വീണ്ടും കേസെടുക്കുകയും ചെയ്തത് വിവാദമായിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇതിനു ശേഷം നടന്ന പ്രതിഷേധ ധർണസി.പി.ഐ ജില്ലാ സെക്രട്ടേറിയേറ്റംഗം എം.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗവും റസിഡന്‍സ് അസോസിയേഷന്‍ രക്ഷാധികാരിയുമായ കോമത്ത് മുരളീധരന്‍ അധ്യക്ഷത വഹിച്ചു.ബി.ജെ.പി. ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്കുനി, കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ എം.എന്‍.പൂമംഗലം, മുസ്ലിം യൂത്ത് ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.അഷറഫ്, എം.വിജേഷ് എന്നിവര്‍ പ്രസംഗിച്ചു.


Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം