നമ്മുടെ നാട്,നമ്മുടെ അഭിമാനം;മാലിന്യമുക്തമായ കാടാച്ചിറയ്ക്കായി കൈകോർത്ത് യൂത്ത് കോൺഗ്രസ്



കാടാച്ചിറ: നാടിനെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കാടാച്ചിറ ടൗൺ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.കാടാച്ചിറടൗണിലും പരിസരപ്രദേശങ്ങളിലും വിപുലമായ ശുചീകരണ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയത്.റോഡരികിലുണ്ടായ മാലിന്യങ്ങൾ നീക്കം ചെയ്ത് പ്രവർത്തകർ  മാതൃകയായി.കെഎസ്‍യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ആലേഖ് കാടാച്ചിറ,പ്രവർത്തകരായ സ്നേതുൽ,ലിബിൻ കാടാച്ചിറ എന്നിവർ പങ്കെടുത്തു.വരും ദിവസങ്ങളിലും ഒന്നിടവിട്ട ദിവസങ്ങളിൽ ഗ്രൂപ്പുകളായി തിരിഞ്ഞു കൊണ്ട് കാടാച്ചിറ ടൗൺ ശുചീകരണ പ്രവർത്തനങ്ങൾ തുടരാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം