അയ്യോ ട്രെയിൻ മിസായോ ? ഇനി എന്തു ചെയ്യും, പേടിക്കേണ്ട വഴിയുണ്ട്



കണ്ണൂർ : അത്യാവശ്യക്കാരായതിനായി പോകവേ ട്രെയിൻ മിസ് ആയിട്ടുണ്ടോ ? ഓടിക്കിതച്ചു വരുമ്പോൾ ടിക്കറ്റ് എടുത്ത ട്രെയിൻ കണ്മുന്നിലൂടെ നീങ്ങുന്നത് കണ്ട് നിന്നവർ പാലനാണ്. പിന്നാലെ ഓടിയിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് അനങ്ങാതെ നിൽക്കാനേ പലരും ശ്രമിക്കൂ. നിങ്ങള്‍ ടിക്കറ്റെടുത്ത ട്രെയിന്‍ മിസായാല്‍ അല്ലെങ്കില്‍ അതില്‍ കയറാന്‍ പറ്റിയില്ലെങ്കില്‍ അതേ ടിക്കറ്റില്‍ അടുത്ത വണ്ടിക്ക് കയറാന്‍ പറ്റുമോ എന്ന സംശയം ചിലരുടെ ഉള്ളിലെങ്കിലും ഉദിച്ചിട്ടുണ്ടാകും. അതിനുള്ള ഉത്തരം പറയട്ടെ ?നിങ്ങളുടെ പക്കല്‍ ഒരു സാധാരണ ജനറല്‍ (അണ്‍റിസര്‍വ്ഡ്) ടിക്കറ്റാണുള്ളതെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. ഒരു ട്രെയിന്‍ മിസ്സ് ആയാല്‍ അതേ കാറ്റഗറിയിലുള്ള മറ്റൊരു ട്രെയിനില്‍ യാത്ര ചെയ്യാന്‍ ആ ടിക്കറ്റ് ഉപയോഗിക്കാം. ടിക്കറ്റ് എടുത്ത സമയം മുതല്‍ മൂന്ന് മണിക്കൂര്‍ വരെയോ അല്ലെങ്കില്‍ ആ റൂട്ടിലെ അടുത്ത വണ്ടി വരുന്നത് വരെയോ ആണ് ഇത്തരം ടിക്കറ്റുകളുടെ കാലാവധി.ജനറല്‍ ടിക്കറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അതിന്റെ കാറ്റഗറിയാണ്. ജനറല്‍ ടിക്കറ്റെടുത്ത് മെയില്‍, എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് വണ്ടികളില്‍ കയറിയാല്‍ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) പിഴ ഈടാക്കും. വന്ദേ ഭാരത്, രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റ് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ അവരെ ടിക്കറ്റില്ലാത്ത യാത്രക്കാരനായി കണക്കാക്കി വലിയ തുക പിഴയായി അധികൃതര്‍ ഈടാക്കും.അതേസമയം റിസര്‍വ്ഡ് ടിക്കറ്റുകളുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. ഒരു കണ്‍ഫേം ടിക്കറ്റില്‍ ഏത് ട്രെയിനാണോ രേഖപ്പെടുത്തിയിരിക്കുന്നത് ആ വണ്ടിയില്‍ മാത്രമേ യാത്ര അനുവദിക്കൂ. നിശ്ചിത ട്രെയിന്‍ വിട്ടുപോയാല്‍ ആ ടിക്കറ്റ് ഉപയോഗിച്ച് മറ്റൊരു എക്സ്പ്രസ് ട്രെയിനിലോ സ്ലീപ്പര്‍ ക്ലാസിലോ കയറാന്‍ അനുവാദമില്ല. അറിവില്ലായ്മ മൂലം മറ്റൊരു ട്രെയിനില്‍ കയറിയാല്‍ ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനായാണ് ടിടിഇ നിങ്ങളെ കണക്കാക്കുക.

ബുക്ക് ചെയ്ത ട്രെയിനില്‍ കയറാന്‍ പറ്റാതെ വന്നാല്‍ ഉടന്‍ തന്നെ അടുത്ത റെയില്‍വേ സ്റ്റേഷനിലേക്ക് പായുന്നവരെ നിങ്ങളും കണ്ടിട്ടുണ്ടാകും. നിങ്ങള്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത ട്രെയിന്‍ ബോര്‍ഡിംഗ് സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാലും അടുത്ത രണ്ട് സ്റ്റേഷനുകള്‍ കഴിയുന്നത് വരെ സീറ്റ് ‘സേഫ്’ ആയിരിക്കും. ദീര്‍ഘദൂര യാത്രയാണെങ്കില്‍ പ്രത്യേകിച്ചും. ഉദാഹരണത്തിന്, എറണാകുളത്ത് നിന്ന് ട്രെയിന്‍ മിസ്സായാല്‍ ആലുവയിലോ അങ്കമാലിയിലോ വെച്ച് ആ ട്രെയിനില്‍ കയറിപ്പറ്റാന്‍ സാധിച്ചാല്‍ നിങ്ങളുടെ സീറ്റ് നഷ്ടപ്പെടില്ല. അതിനുശേഷവും നിങ്ങള്‍ എത്തിയില്ലെങ്കില്‍ മാത്രമേ സീറ്റ് മറ്റൊരാള്‍ക്ക് അനുവദിക്കൂ. ട്രെയിന്‍ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വൈകുകയും യാത്ര റദ്ദാക്കാന്‍ നിങ്ങള്‍ തീരുമാനിക്കുകയും ചെയ്താല്‍ ടിക്കറ്റ് തുക പൂര്‍ണമായും റീഫണ്ട് ലഭിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം