തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല: വിജയ്ക്ക് പിൻതുണയുമായി രാഹുൽ ഗാന്ധി

 

ചെന്നൈ:ജനനായകൻ' വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ചിത്രത്തിന്‍റെ റിലീസ് തടഞ്ഞ കേന്ദ്ര നടപടി, തമിഴ് സംസ്കാരത്തിന് മേലുള്ള ആക്രമണം ആണെന്ന് രാഹുൽ എക്സിൽ കുറിച്ചു. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ മോദിക്ക് കഴിയില്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ഡി എം കെ - കോൺഗ്രസ് ബന്ധം വഷളായിരിക്കെയാണ് രാഹുലിന്‍റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. പോസ്റ്റിൽ വിജയ് യെ കുറിച്ച് പരാമർശമില്ലെന്നതും ശ്രദ്ധേയമായി. അതേസമയം ബി ജെ പിയുമായുള്ള സമീപനത്തിൽ ടി വി കെ നിലപാട് മാറില്ലെന്ന് ജോയിന്‍റ് ജനറൽ സെക്രട്ടറി സി ടി ആർ നിർമൽ കുമാർ പറഞ്ഞു. സി ബി ഐക്ക് മൊഴി നൽകിയതിന് ശേഷം വിജയ്ക്കൊപ്പം ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴാണ് പ്രതികരണം

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം